Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദിലീപിന്റെ നായികയായി കീര്‍ത്തി മേനക
ഗീതാഞ്ജലിയെന്ന ചിത്രത്തിലൂടെ പ്രിയദര്ശന് അവതരിപ്പിച്ച പുതിയ നായിക കീര്‍ത്ത മേനക ദിലീപിന്റെ നായികയായി എത്തുന്നു. ഗീതാഞ്ജലിയ്ക്കുശേഷം താന്‍ കൂടുതല്‍ ചിത്രങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ചില കഥകള്‍ കേള്‍ക്കുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും അടുത്തിടെ കീര്‍ത്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫഹദ് നായകനാകുന്ന കപ്പ പപ്പടം, ദിലീപിന്റെ റിങ് മാസ്റ്റര്‍ എന്നീചിത്രങ്ങളില്‍ കീര്‍ത്തിയാണ് നായികയാവുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നചിത്രമാണ് റിങ് മാസ്റ്റര്‍. സര്‍ക്കസ് കൂടാരത്തിലെ മൃഗപരിശീലകനായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ കീര്‍ത്തിയ്ക്കൊപ്പം ഹണി റോസ്, മിയ ജോര്‍ജ്ജ് എന്നിവരും നായികമാരായി എത്തുന്നുണ്ട്.
കൊച്ചിയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേന്‍. മികച്ചൊരു കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരിക്കും. ഗീതാഞ്ജലിയെന്ന ചിത്രം വലിയ പരാജയമായി മാറുകയാണ് ചെയ്തതെങ്കിലും അതില്‍ നായികയുടെ വേഷത്തിലെത്തിയ കീര്‍ത്തിയ്ക്ക് ഒട്ടേറെ അവസരങ്ങളാണ് ലഭിയ്ക്കുന്നത്.
മികച്ച ചലച്ചിത്രപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായതുകൊണ്ടുതന്നെ താന്‍ ഓരോ അവസരവും വളരെ സൂക്ഷിച്ച് മാത്രമേ കൈകാര്യം ചെയ്യുകയുള്ളുവെന്നാണ് കീര്‍ത്തി പറയുന്നത്. എന്തായാലും ദിലീപിന്റെ നായികയാവുന്നതോടെ മലയാളത്തില്‍ കീര്‍ത്തിയ്ക്ക് കൂടുതല്‍ സ്വീകാര്യത കൈവരുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.