കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
മലയാളത്തില്‍ ഒന്നു രണ്ട് ചിത്രങ്ങള്‍ അഭിനയിച്ചുകഴിഞ്ഞാല്‍ പൊതുവെ നായികമാരെ പിന്നെ കാണുന്നത് തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാമാണ്. ഭാവന, ഭാമ, അനന്യ തുടങ്ങി ഒത്തിരി നായികമാര്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാമായി വിലസുകയാണ്. ആ നിരയിലേക്ക് ഒടുവിലെത്തിയത് നസ്‌റിയ നസീമാണ്. പക്ഷെ വേഷധാരണത്തിലും മറ്റും അധീവ ശ്രദ്ധവച്ചുപുലര്‍ത്തുന്ന താരം ഇതുവരെ തമിഴകത്തിന്റെ അതിര്‍ത്തി കടന്നിട്ടില്ല.
എന്തായാലും ഇത്തരത്തില്‍ അടുത്ത അവസരം വന്ന് വിളിക്കുന്നത് പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മികച്ച തുടക്കം കിട്ടിയ കീര്‍ത്തി മേനകയെയാണ്. പക്ഷെ മാര്‍ച്ചില്‍ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയുള്ളതിനാല്‍ താരം അവസരങ്ങളെല്ലാം വേണ്ടെന്ന് വച്ചു. തമിഴില്‍ നിന്ന് ഒത്തിരി അവസരങ്ങള്‍ വന്നിരുന്നത്രെ. പരീക്ഷയുടെ പേര് പറഞ്ഞ് ഇപ്പോള്‍ എല്ലാം കീര്‍ത്തി അകറ്റിനിര്‍ത്തിയിരിക്കുകയാണ്.
അക്കൂട്ടത്തില്‍ ഫഹദ് ഫാസിലിന്റെ നായികയാകാന്‍ കിട്ടിയ ഒരവസരവും ഉപേക്ഷിക്കേണ്ടിവന്നു. നവാഗതനായ അനീഷ് കുരുവിള സംവിധാനം ചെയ്യുന്ന കപ്പപപ്പടം എന്ന ചിത്രത്തിലായിരുന്നു ഫഹദിന്റെ നായികയാകാന്‍ കീര്‍ത്തിയെ വിളിച്ചത്. എന്നാല്‍ ഡേറ്റിങിലെ ചില പ്രശ്‌നങ്ങള്‍ കണ്ട് താരം അത് ഒഴിവാക്കി. അതേസമയം ഈ ചിത്രം തനിക്ക് ഏറെ പ്രിയമുള്ള ഒന്നായിരുന്നെന്ന് കീര്‍ത്തി പറയുന്നു.
ഇപ്പോള്‍ ദിലീപ് നായകനാകുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റാഫി മെക്കര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്ന് വേര്‍പിരിഞ്ഞ് റാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അന്ധയായ പെണ്‍കുട്ടിയെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ മറ്റൊരു നായിക.

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
പഴയകാല നടി മേനകയുടെ മകള്‍ എന്ന പേരിലാണ് കീര്‍ത്തി മേനക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
അച്ഛനും അമ്മ മേനകയ്ക്കുമൊപ്പം കീര്‍ത്തി

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
അമ്മയുടെ വഴി സ്വീകരിച്ച കീര്‍ത്തി ഒരു പരിപാടിക്കിടെ അമ്മയ്‌ക്കൊപ്പം

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം ഗീതാഞ്ജലിയുടെ സെറ്റില്‍ കീര്‍ത്തി മേനക

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
ഒരു തുടക്കക്കാരി എന്ന നിലയില്‍ മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കീര്‍ത്തിയുടെ ഭാഗ്യം തന്നെ

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
ഗീതാഞ്ജലിയില്‍ കീര്‍ത്തിക്ക് ശരിക്കും ഒരി ചലഞ്ചിങ് കഥാപാത്രത്തെയാണ് ലഭിച്ചത്. ഡബ്ള്‍ റോളായിരുന്നു

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
തമിഴില്‍ നിന്ന് കീര്‍ത്തിയെ തേടി ഒത്തിരി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ പരീക്ഷയുടെ പേര് പറഞ്ഞ് എല്ലാം അകറ്റിനിര്‍ത്തുകയും ചെയ്തു

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
നവാഗതനായ അനീഷ് കുരുവിള സംവിധാനം ചെയ്യുന്ന കപ്പപപ്പടം എന്ന ചിത്രത്തിലായിരുന്നു ഫഹദിന്റെ നായികയാകാന്‍ കീര്‍ത്തിയെ വിളിച്ചിരുന്നു. പരീക്ഷകാരണം അതും താരത്തിന് ഒഴിവാക്കേണ്ടി വന്നു

കീര്‍ത്തിയെ തമിഴില്‍ നിന്നും വിളിച്ചു, പക്ഷെ....?
ദിലീപിനൊപ്പം കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് റിങ് മാസ്റ്റര്‍. ചിത്രത്തില്‍ ഒരു അന്ധയായ പെണ്‍കുട്ടിയെയാമ് കീര്‍ത്തി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications