»   » ഫഹദിന്റെ നായികയായി കീര്‍ത്തി മേനക

ഫഹദിന്റെ നായികയായി കീര്‍ത്തി മേനക

Posted By:
Subscribe to Filmibeat Malayalam

ആദ്യചിത്രമായ ഗീതാഞ്ജലി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ചിത്രത്തിലെ നായിക കീര്‍ത്തി മേനക പ്രശസ്തയായിക്കഴിഞ്ഞു. പഴയകാല നായികനടിമാരില്‍ മലയാളികളുടെ ഇഷ്ടതാരമായിരുന്ന മേനകയുടെ മകളെന്ന പ്രത്യേകത തന്നെ മതി കീര്‍ത്തിയ്ക്ക് പ്രശസ്തി ലഭിയ്ക്കാന്‍. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിനൊപ്പമുള്ള അരങ്ങേറ്റമാണ് കീര്‍ത്തിയെ ശ്രദ്ധേയയാക്കുന്ന മറ്റൊരു കാര്യം. അധികം യുവതാരങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത ഒരു ഭാഗ്യം തന്നെയാണ് ഗീതാഞ്ജലിയിലൂടെ കീര്‍ത്തിയെ തേടിയെത്തിയത്.

ഈ പ്രശസ്തിതന്നെയാണ് ആദ്യ ചിത്രത്തിന്റെ തലവര അറിയുന്നതിന് മുമ്പുതന്നെ കീര്‍ത്തിയ്ക്ക് മലയാളത്തില്‍ പുതിയ പുതിയ അവസരങ്ങള്‍ നല്‍കുന്നത്. ജയസൂര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കീര്‍ത്തിയുടെ നായകനായി എത്തുന്നത്. ഫഹദിന്റെ നായികയാവുന്നതില്‍ താന്‍ ത്രില്ലിലാണെന്നാണ് കീര്‍ത്തി പറയുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പ്രമേയത്തെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ് കീര്‍ത്തി.

അധികം വൈകാതെ ഗീതാഞ്ജലി റിലീസിനെത്തും. ലാല്‍ നായകനാകുന്ന ഈ ചിത്രത്തെ ഒരു ഹൊറര്‍ ചിത്രമെന്നാണ് പ്രിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തിയുടെ ജോഡിയായി എത്തുന്നത് നിഷാനാണ്.

English summary
New Face Keerthi Menaka will be romancing Fahad Fazil in her second movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam