കീര്‍ത്തിക്കോ മിയയ്‌ക്കോ കണ്ണ് കാണാത്തത്?
ദിലീപ് വീണ്ടും സര്‍ക്കസുകാരനാകുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ടെന്നാണ് ആദ്യം കേട്ടത്. ന്യൂജനറേഷന്‍ നായികമാരായ മിയ ജോര്‍ജും ഹണി റോസും. മിയ ജോര്‍ജ് ചിത്രത്തില്‍ ഒരു അന്ധയുടെ വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി മേനകയും റിങ്മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിക്കുന്നു എന്ന വാര്‍ത്തവന്നു. അതോടൊപ്പം ചിത്രത്തിലെ അന്ധയായ കാര്‍ത്തിക എന്ന യുവതിയെ അവതരിപ്പിക്കുന്നത് കീര്‍ത്തിയാണെന്നും. അപ്പോള്‍ മിയാ ജോര്‍ജ് ചിത്രത്തില്‍ നിന്ന് ഔട്ടായോ? അതോ രണ്ട് പേര്‍ക്കും ചിത്രത്തില്‍ കാഴ്ചയില്ലേ?
എന്തായാലും ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞദിവസം എറണാകുളത്ത് തുടങ്ങി. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്ര്യ സംവിധായകനായതിന് ശേഷം ആദ്യമായി ചെയ്യുന്ന ചിത്രമാണ് റിങ്മസ്റ്റര്‍. ചിത്രത്തില്‍ ഒരു നായ പരിശീലകനായാണ് ദിലീപ് എത്തുന്നത്.

കീര്‍ത്തിയോ മിയ ജോര്‍ജോ അന്ധ?
ചിത്രത്തിലെ നായകനായി എത്തുന്നത് എന്തായാലും ദിലീപ് തന്നെ. ഒരു നായ പരിശീലകനായാണ് ദിലീപ് അവതരിക്കുന്നത്. പ്രിന്‍സ് എന്നാണ് കഥാപാത്രത്തിന്റെ പേര്

കീര്‍ത്തിയോ മിയ ജോര്‍ജോ അന്ധ?
റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്ന് വേര്‍പിരിഞ്ഞ് റാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റിങ്മാസ്റ്റര്‍

കീര്‍ത്തിയോ മിയ ജോര്‍ജോ അന്ധ?
ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മറ്റ് ചിത്രങ്ങളൊന്നും സൈന്‍ ചെയ്തില്ലെന്ന് പറഞ്ഞ കീര്‍ത്തി ഫഹദ് ഫാസില്‍ നായകനാകുന്ന കപ്പപപ്പടത്തിലും ദിലീപിന്റെ റിങ്മാസ്റ്ററിലും അഭിനയിക്കുന്നുണ്ട്.

കീര്‍ത്തിയോ മിയ ജോര്‍ജോ അന്ധ?
മിയ ജോര്‍ജാണ് റിങ്മാസ്റ്ററിലെ ഒരുനായികയെ അവതരിപ്പിക്കുന്നതെന്നായിരുന്നു തുടക്കത്തില്‍ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

കീര്‍ത്തിയോ മിയ ജോര്‍ജോ അന്ധ?
മിയാ ജോര്‍ജ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ താരത്തിന്റെ കഥാപാത്രം അന്ധയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ വന്ന റിപ്പോര്‍ട്ടില്‍ കീര്‍ത്തി മേനകയാണ് അന്ധ. ഇനിയിപ്പോള്‍ രണ്ട് പേരും അന്ധയാകുന്നുണ്ടോ എന്നും പറയാന്‍ പറ്റില്ല

കീര്‍ത്തിയോ മിയ ജോര്‍ജോ അന്ധ?
മറ്റൊരു ന്യൂ ജനറേഷന്‍ നായികയായ ഹണി റോസ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്

കീര്‍ത്തിയോ മിയ ജോര്‍ജോ അന്ധ?
റിങ്മാസ്റ്ററിന്റെ ചിത്രീകരണം കഴിഞ്ഞദിവസം എറണാകുളത്ത് തുടങ്ങി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററാണിത്


Click it and Unblock the Notifications