ആദ്യം സിനിമയിലേക്കില്ലെന്ന്, ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങള്‍
അച്ഛനും അമ്മയും സിനിമാ ഇന്റസ്ട്രിയില്‍ ആണെങ്കിലും, 'ഗീതാഞ്ജലി' എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിനെ ഏറെ നിര്‍ബന്ധിക്കേണ്ടിവന്നിരുന്നു. ചിത്രം റിലീസായതിന് ശേഷവും പഠനം കഴിഞ്ഞിട്ടേ സിനിമയുള്ളൂവെന്നും ഇപ്പോള്‍ ഒന്നും ഏറ്റെടുക്കുന്നില്ലെന്നും നടി പറഞ്ഞു. എന്നാല്‍ പിന്നാലെ കീര്‍ത്തിയുടെ പുതിയ കുറെ ചിത്രങ്ങളുടെ വിശേഷങ്ങളും വന്നു. മലയാളത്തില്‍ കീര്‍ത്തിയ്ക്ക് തിരക്കായി.
രണ്ടാമത്തെ ചിത്രമായിരുന്നു ദിലീപ് നായകനായ റിങ് മാസ്റ്റര്‍. അതും ഹിറ്റായതോടെ കീര്‍ത്തിയെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല. 'രണ്ടു ജെല സിത' എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു എന്നാണ് ഒടുവില്‍ കേട്ടത്.

എന്നാല്‍ തെലുങ്കില്‍ മാത്രമല്ല തമിഴകത്തു നിന്നും കീര്‍ത്തിയ്ക്ക് അവസരങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷിന്റെ തമിഴ് അരങ്ങേറ്റം. നടന്‍ പ്രഭുവിന്റെ മകനും ഇപ്പോള്‍ തമിഴകത്തെ യങ്‌സ്റ്റാറുമായ വിക്രം പ്രഭവിന്റെ നായികയായിട്ടാണ് തുടക്കം.
കീര്‍ത്തിയോട് സിനിമയെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. പക്ഷെ താരം ഒരു അന്തിമ തീരുമാനം നല്‍കിയിട്ടില്ല. ഒരു പ്രണയകഥയായിരിക്കും ചിത്രം. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ സെപ്തംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.


Click it and Unblock the Notifications