കീര്‍ത്തിയ്ക്ക് സുഖമില്ല, ശിവകാര്‍ത്തികേയന്‍ കാത്തിരിക്കുന്നു
ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മേനകയുടെ മകള്‍ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കോട് തിരക്കാണ്. തിരക്കായതോടെ താരത്തിന് ആരോഗ്യകരമായും അല്പം മോശമായി. ഇപ്പോള്‍ കീര്‍ത്തിയ്ക്ക് വേണ്ടി 'വരുത്തപ്പടാത്ത വാലിഭര്‍ സംഘത്തലൈവന്‍' ശിവകാര്‍ത്തികയന്‍ കാത്തിരിക്കുകയാണത്രെ.
ശിവകാര്‍ത്തികേയനെയെും കീര്‍ത്തി സുരേഷിനെയും താരജോഡികളാക്കി രജനി മുരുകന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് കീര്‍ത്തിയ്ക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് ഇപ്പോള്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണത്രെ.

സുഖമില്ലാതായതിനെ തുടര്‍ന്ന് കീര്‍ത്തി റസ്‌റ്റെടുക്കാനായി കേരളത്തിലേക്ക് പോന്നു. രണ്ടാഴ്ച കീര്‍ത്തിയ്ക്ക് റസ്റ്റ് വേണം എന്നാണ് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത്. ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണത്രെ താരം.
ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കീര്‍ത്തി അസുഖം ഭേദമായി വന്നതിന് ശേഷം ബാക്കി ഭാഗം മധുരൈയില്‍ ചിത്രീകരണം പുനാരംഭിയ്ക്കും. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ മധുരൈയില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 75 ശതമാനവും ഷൂട്ടിങ് പൂര്‍ത്തിയായതായി സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
അതേ സമയം കീര്‍ത്തി നായികയായ ഇത് എന്ന മായം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. വിക്രം പ്രഭു നായകനായ ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











