പൃഥ്വിയുടെ നായികയായും കീര്‍ത്തി സുരേഷ്

By Aswathi

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ തുടക്കം കിട്ടിയ നടി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് ഇനി നായികയാകുന്നത് യൂത്ത് ഐക്കണ്‍ പൃഥ്വിരാജിനാണ്. ഇപ്പോള്‍ തന്നെ ധാരാളം ചിത്രങ്ങള്‍ കയ്യിലുള്ള കീര്‍ത്തിയ്ക്ക് തുടക്കക്കാരി എന്ന നിലയില്‍ ഈ കിട്ടിയ പ്രൊജക്ടും മികച്ചതാണെന്ന് പറയാതെ വയ്യ.

തൊട്ടതെല്ലാം പൊന്നാക്കിയ തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജും കീര്‍ത്തി സുരേഷും ജോഡി ചേരുന്നത്. മൊഴി, അഭിയും ഞാനും തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം തുടങ്ങുമെന്ന് നിര്‍മാതാവ് ഗൗതം മേനോന്‍ അറിയിച്ചു.

Keerthi Menaka, Prithviraj

തമിഴില്‍ സൂപ്പര്‍ ഹിറ്റായ വേട്ടയാട് വിളയാട്, കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായാ, എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഗൗതം മേനോന്‍. ഒടുവില്‍ അജിത്ത് നായകനാകുന്ന ചിത്രമാണ് ഇപ്പോള്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത്. സൂര്യ നായകനായ വാരണം ആയിരം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാവും കീര്‍ത്തിയുടെ അടുത്ത ഭാഗ്യം.

ഇപ്പോള്‍ ദിലീപ് നായകനാകുന്ന റിങ് മാസ്റ്ററിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. ഹണി റോസ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു അന്ധയായ പെണ്ഡകുട്ടിയെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന കപ്പ പപ്പടമാണ് കീര്‍ത്തിയുടെ മറ്റൊരു ചിത്രം. സെവന്‍ത് ഡേയിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ജനനി അയ്യരാണ് ചിത്രത്തില്‍ പഥ്വിയുടെ നായിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X