കീര്‍ത്തി സുരേഷും ക്യാംപിലേക്കെത്തി! ഫേസ്ബുക്കിലൂടെ താരപുത്രിയുടെ അഭ്യര്‍ത്ഥന, കാണൂ!

By Nimisha

ആര്‍ത്തലച്ച് പെയ്യുന്ന മഴയ്‌ക്കൊപ്പം തങ്ങളുടെ സര്‍വ്വവും നഷ്ടപ്പെടുമ്പോള്‍ ജീവന്‍ രക്ഷിക്കാനായി പലരും നെട്ടോട്ടമോടുകയായിരുന്നു. വീടും സമ്പാദ്യവും വളര്‍ത്തുമൃഗങ്ങളുമെല്ലാം ഒഴുകിപ്പോവുന്നതിനിടയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാനായി പലരും വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സുരക്ഷാപ്രവര്‍ത്തകരുടെ ശക്തമായ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് പലരും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിയത്. വിവിധ ജില്ലകളിലായി നിരവധി ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ക്യാംപുകള്‍ സന്ദര്‍ശിച്ച് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി താരങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. ടൊവിനോ തോമസ്, ദിലീപ്, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, അജു വര്‍ഗീസ്, മഞ്ജു വാര്യര്‍, പൂര്‍ണ്ണിമ, ഇന്ദ്രജിത്ത് , രമ്യ നമ്പീശന്‍, പാര്‍വതി തുടങ്ങി താരങ്ങളുടെ ലിസ്റ്റ് നീളുകയാണ്. തലസ്ഥാന നഗരിയില്‍ സംസ്‌കൃത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലേക്ക് താരപുത്രി കീര്‍ത്തി സുരേഷും എത്തിയിട്ടുണ്ട്.

ക്യാംപ് സന്ദര്‍ശിച്ച ശേഷം അവിടേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എന്തൊക്കെയാണെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കാനാവുമോയെന്നും താരം ചോദിച്ചിട്ടുണ്ച്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരപുത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള മരുന്നുകളാണ് പ്രധാനമായും ആവശ്യമെന്നും ആ മരുന്നുകളുടെ പേരുകള്‍ ഇതൊക്കെയാണെന്നും താരം പറഞ്ഞിരുന്നു. ഇതിനോടകം തന്നെ കീര്‍ത്തിയുടെ അഭ്യര്‍ത്ഥന പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്.

keerthi

അല്‍പ്പം വൈകിയാണെങ്കിലും ഈ ഉദ്യമത്തില്‍ പങ്കുചേരാനെത്തിയ താരപുത്രിക്ക് നന്ദി അറിയിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരം കൂടിയാണ് കീര്‍ത്തി. ക്ഷണനേരം കൊണ്ടാണ് പോസ്റ്റുകള്‍ വൈറലാവാറുള്ളത്. ലൈവിലൂടെ സഹായം ആവശ്യപ്പെട്ടപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. കീര്‍ത്തി സുരേഷിന്റെ ഫേസ്ബുക്ക് ലൈവ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X