മോഹന്‍ലാലിനും പ്രിയദര്‍ശനും അരികിലേക്കെത്തിയ കീര്‍ത്തി സുരേഷ് പറഞ്ഞത്? പോസ്റ്റ് വൈറലാവുന്നു! കാണൂ!

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രിയദര്‍സനും മോഹന്‍ലാലും ഒരുമിച്ചെത്തുന്നത്. കുഞ്ഞാലി മരക്കാറുടെ കഥയുമായെത്തുന്ന മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലൂടെയാണ് ഇവരുടെ കൂടിച്ചേരല്‍. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായെത്തുന്നത്. താരപുത്രന്‍മാരും താരപുത്രികളുമെല്ലാം സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് ഇവരെത്തുന്നത്. മോഹന്‍ലാലിന്റെ ബാല്യകാല വേഷമാണ് പ്രണവ് അവതരിപ്പിക്കുന്നത്. പ്രണവിന്റെ നായികയായാണ് കല്യാണി പ്രിയദര്‍ശന്‍ എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ഗാനചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രിയദര്‍ശനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ അിനേത്രിയായി കല്യാണിയും വിഎഫ്എക്‌സ് വിഭാഗത്തില്‍ സിദ്ധാര്‍ത്ഥും പ്രവര്‍ത്തിക്കുന്നുണ്ട്. ഐവി ശശി-സീമ ദമ്പതികളുടെ മകനായ ഇനി ശശിയും സിനിമയുടെ പിന്നിലുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

തിരക്കുകളെല്ലാം മാറ്റിവെച്ച് സിനിമയ്ക്കായി എത്തിയിരിക്കുകയാണ് കീര്‍ത്തി. ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചെത്തുകയാണ് ഈ താരപുത്രി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തി തുടക്കം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ച താരപുത്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മരക്കാറിലേക്ക് എത്തിയതിനെക്കുറിച്ച് കീര്‍ത്തി തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരപുത്രിയുടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Keerthi Suresh

വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെയാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്ന് താരപുത്രി കുറിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലെയും മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ചൈനീസ് താരമാണ് കീര്‍ത്തിയുടെ നായകനായെത്തുന്നത്. അര്‍ജുന്‍ സര്‍ജയും സുനില്‍ ഷെട്ടിയുമൊക്കെ ഇതിനോടകം തന്നെ ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. കീര്‍ത്തി സുരേഷിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X