വിക്രം പ്രഭുവിന്റെ നായികയായി കീര്‍ത്തിയുടെ തുടക്കം

By Aswathi

മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു നാടിമാരെ പോലെ കീര്‍ത്തിയും അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറി. തമിഴിലൂടെയാണ് തുടക്കം. തെലുങ്കിലും ഒരു ചിത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. മേനകയുടെ മകളെ തമിഴിന് നന്നായി ബോധിച്ചെന്ന് തോന്നുന്നു. ആദ്യ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് മുമ്പേ അടുത്തതും വന്നു. രണ്ടാമത്തെ ചിത്രത്തില്‍ തമിഴ് സെന്‍സേഷന്‍ ആക്ടര്‍ ശിവകാര്‍ത്തികയേനാണെന്ന് കേട്ടു. അപ്പോള്‍ ആദ്യ ചിത്രത്തിലോ...??

അമല പോളിന്റെ ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ തമിഴ് അരങ്ങേറ്റം. ചിത്രത്തില്‍ തമിഴകത്തെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് വിശേഷിപ്പിക്കുന്ന വിക്രം പ്രഭുവാണ് നായകന്‍.

vikram-prabhu-keerthi

അച്ഛന്റെ വഴിയെ സഞ്ചരിച്ച്, സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടന്‍ എന്ന പേരാണ് പ്രഭുവിന്റെ മകന്‍ വിക്രമിനും. 'കുംകി' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ചു. 'ഇവന്‍ വേറമാതിരി' എന്ന ചിത്രത്തിലൂടെ ആക്ഷന്‍ സിനിമകളും തനിക്ക് വഴങ്ങുമെന്ന് തെളിച്ച വിക്രം 'അരിമ നമ്പി' എന്ന ചിത്രത്തിലൂടെ പ്രശംസകള്‍ വാരിക്കൂട്ടി. ഇളയ ദളപതി വിജയ് യും ദുല്‍ഖര്‍ സല്‍മാനും ഈ ചിത്രം കണ്ട് വിക്രം പ്രഭവിനെ കുറിച്ച് നല്ലതു പറഞ്ഞിരുന്നു.

ഒരു റൊമാന്റിക് ചിത്രമാണെന്നും വിക്രം പ്രഭു കീര്‍ത്തിയെ കാണുന്നതും പ്രണയത്തിലാകുന്നതുമാണ് പുതിയ ചിത്രത്തിന്റെ കഥയെന്നും നേരത്തെ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കീര്‍ത്തിയോട് ചോദിച്ചപ്പോള്‍ ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പുറത്ത് പറയാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എന്തെങ്കിലും പറഞ്ഞാല്‍ സിനിമയുടെ ഭംഗി നഷ്ടപ്പെട്ടാലോ എന്നാണ് കീര്‍ത്തിയുടെ സംശയം. കണ്ടു തന്നെ മനസ്സിലാക്കേണ്ട ഒരു ചിത്രമായിരിക്കുമെന്നും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും കീര്‍ത്തി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X