സിനിമ പാതിയില്‍ വച്ചു നിര്‍ത്തി കീര്‍ത്തി ഇനി ഇല്ല എന്നറിയിച്ചു, എത്ര പണം വേണമെങ്കിലും തരാം എന്ന് നിര്‍മാതാവ്
ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും മിന്നുന്ന താരമാണ് മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്. മലയാളത്തെക്കാള്‍ തമിഴിലും തെലുങ്കിലുമാണ് കീര്‍ത്തി സുരേഷിന് കീര്‍ത്തി. ഗോസിപ്പു കോളങ്ങളിലൊന്നും കീര്‍ത്തി അധികം എത്തപ്പെട്ടിട്ടുമില്ല. എന്നാലിതാ തെലുങ്കില്‍ നിന്ന് കീര്‍ത്തിയെ കുറിച്ചൊരു പരാതി.
കരാറ് ചെയ്ത പടം പാതിയില്‍ വച്ച് നിര്‍ത്തി കീര്‍ത്തി പിന്മാറി എന്നാണ് പരാതി. നരേഷ് ബാബുവിന്റെ മകന്‍ നവീന്‍, നന്ദിനി നഴ്‌സി ഹോം എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ സിനിമാ ലോകത്തേക്ക് എത്തുകയാണ്. ഇതിന് മുന്നേ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവീന്‍ മറ്റൊരു ചിത്രത്തിലൂടെ തുടക്കം കുറിക്കാനിരുന്നിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ആ ചിത്രം പാതിവഴിയില്‍ നിന്നു പോയി.

നായികയായി കീര്‍ത്തി
കീര്‍ത്തി സുരേഷായിരുന്നു ചിത്രത്തിലെ നായിക. അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീര്‍ത്തിയെ പരിചയമില്ല. ഒരു മലയാളി നടി എന്നതിനപ്പുറമൊരു ഐഡന്റിറ്റി തെലുങ്ക് സിനിമാ ലോകത്ത് അന്ന് കീര്‍ത്തിക്കിലായിരുന്നു.

ഇന്ന് പേരും പ്രശസ്തിയും
മലയാളത്തിലൂടെ തമിഴിലെത്തി അവിടെയും സ്ഥാനമുറപ്പിച്ച് തെലുങ്കിലെത്തിയ കീര്‍ത്തി സുരേഷ് ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് മിന്നുന്ന താരമാണ്. നേനു ശൈലജ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അഭിമുഖമായ കീര്‍ത്തി മഹാനടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നു.

ഇനിയില്ല
ഇനി നവീണ്‍ നായകനാകുന്ന ആ ചിത്രം ചെയ്യാന്‍ താത്പര്യമില്ല എന്നാണത്രെ കീര്‍ത്തി ഇപ്പോള്‍ പറയുന്നത്. അഡ്വാന്‍സ് തുക മടക്കി നല്‍കാമെന്നും ചിത്രത്തോട് സഹകരിക്കാന്‍ താത്പര്യമില്ല എന്നും കീര്‍ത്തി അണിയറപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശമയച്ചത്രെ.

വെട്ടിലായ അണിയറ പ്രവര്‍ത്തകര്‍
ഇതോടെ വെട്ടിലായിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 30 ശതമാനത്തോളം പണി പൂര്‍ത്തിയായ ചിത്രം ഇനി വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല. കീര്‍ത്തി ആവശ്യപ്പെടുന്ന പണം തരാമെന്നും ചിത്രത്തില്‍ അഭിനയിക്കണമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

കീര്‍ത്തി തിരക്കിലാണ്
നിലവില്‍ ചെയ്തു തീര്‍ക്കാനുള്ള ചിത്രങ്ങളുമായി തമിഴകത്ത് തിരക്കിലാണ് കീര്‍ത്തി സുരേഷ്. സീമ രാജ, സാമി 2, സണ്ടക്കോഴി 2, സര്‍ക്കാര്‍ എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി തമിഴില്‍ കീര്‍ത്തിയുടെ സിനിമകള്‍ എത്തിയിരുന്നു. ഇനി കീര്‍ത്തി ആ ചിത്രം ഏറ്റെടുക്കുമോ എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ടോളിവുഡ് ലോകം.


Click it and Unblock the Notifications