മഹാനടി താന്‍ നിരസിച്ച സിനിമ! അഭിനയിക്കാന്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല! കീര്‍ത്തി സുരേഷ്
ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്നെ തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കീര്‍ത്തിക്ക് പുരസ്‌കാരം ലഭിച്ചത്. തെന്നിന്ത്യയിലെ പഴയകാല നടി സാവിത്രിയുടെ ജീവിതമാണ് മഹാനടിയില്‍ കാണിച്ചിരുന്നത്. സിനിമ കീര്‍ത്തിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു. മഹാനടിയില്‍ സാവിത്രിയമ്മയായി ഗംഭീര പ്രകടനം തന്നെയാണ് കീര്‍ത്തി കാഴ്ചവെച്ചിരുന്നത്.

അതേസമയം തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം നേടാന്‍ ഇടയാക്കിയ മഹാനടിയിലെ കഥാപാത്രം ആദ്യം നിരസിക്കുകയായിരുന്നുവെന്ന് കീര്‍ത്തി സുരേഷ് തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്. തെലുങ്കിലെ വിഖ്യാത നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സാവിത്രിയായി അഭിനയിക്കുന്നതിന് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല എന്നാണ് നടി പറഞ്ഞത്.

അത്ര കടുപ്പമേറിയ കഥാപാത്രങ്ങള്‍ കരിയറില്‍ ഏറ്റെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സംവിധായകന്‍ നാഗ് അശ്വിന്‍ തന്നില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. കഥാപാത്രം മികച്ചതാക്കാന്‍ സാധിച്ചതില്‍ വലിയ പങ്ക് സംവിധായകനാണെന്നും നടി പറയുന്നു. മഹാനടിക്ക് ശേഷം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ടെന്നും അഭിമുഖത്തില്‍ സംസാരിക്കവേ കീര്‍ത്തി സുരേഷ് തുറന്നുപറഞ്ഞിരുന്നു.

കീര്‍ത്തിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും മുഖ്യ വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. ജെമിനി ഗണേഷനും സാവിത്രിയുമായി മികച്ച പ്രകടനം തന്നെയായിരുന്നു ദുല്‍ഖറും കീര്‍ത്തിയും കാഴ്ചവെച്ചിരുന്നത്. ഇവര്‍ക്കൊപ്പം സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ സാവിത്രിയുടെ വിവിധ കാലഘട്ടങ്ങളിലെ ജീവിതമാണ് കാണിച്ചിരുന്നത്.

തമിഴില്‍ നടിഗയര്‍ തിലകം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയിരുന്നത്. മഹാനടിക്ക് ശേഷം തമിഴിലായിരുന്നു നടി കൂടുതല്‍ സജീവമായിരുന്നത്. സൂര്യയ്‌ക്കൊപ്പമുളള താനാ സേര്‍ന്തകൂട്ടവും വിജയ്‌ക്കൊപ്പമുളള സര്‍ക്കാറും കീര്‍ത്തി സുരേഷിന്റെതായി തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. നിലവില്‍ തെലുങ്കിലും തമിഴിലും സജീവമായ നടി മലയാളത്തിലേക്കും ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ കീര്‍ത്തിയും എത്തുന്നുണ്ട്.


Click it and Unblock the Notifications











