ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുമോ? ചോദ്യത്തിന് കീര്‍ത്തി നല്‍കിയ മറുപടി ഇങ്ങനെ!

By Midhun

തെന്നിന്ത്യന്‍ സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സാവിത്രിയായി ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു കീര്‍ത്തി സുരേഷ് നടത്തിയതെന്നാണ് ചിത്രം കണ്ട പ്രേക്ഷകരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.

മഹാനടിക്കായി കീര്‍ത്തി നടത്തിയ വ്യത്യസ്ത മേക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ വിജയം കീര്‍ത്തിയുടെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. മഹാനടിക്കു ശേഷം കീര്‍ത്തിയുടെ അടുത്ത ചിത്രവും ഒരു ബയോപിക്ക് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

keerthi suresh

തമിഴ് നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇതിനു മറുപടിയുമായി കീര്‍ത്തി സുരേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹാനടിക്കു ശേഷം പുതിയ സിനിമയ്ക്കു വേണ്ടിയൊന്നും താന്‍ കരാറൊപ്പിട്ടില്ലെന്നാണ് കീര്‍ത്തി പറയുന്നത്. ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ കരാര്‍ ഒപ്പിട്ടില്ലെന്നും നിലവില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താനെന്നുമാണ് കീര്‍ത്തി പറഞ്ഞു. തിരുപ്പതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കീര്‍ത്തി ഇങ്ങനെ പറഞ്ഞത്.

keerthi suresh

മുന്‍പ് മറ്റൊരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇനി ജീവചരിത്ര സിനിമകളില്‍ അഭിനയിക്കില്ലെന്നും കീര്‍ത്തി വെളിപ്പെടുത്തിയിരുന്നു. അതേസമയം കൈനിറയെ ചിത്രങ്ങളാണ് കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എ.എര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദളപതി 62വാണ് ഇതില്‍ പ്രധാനപ്പെട്ടാരു ചിത്രം. ഭൈരവ എന്ന ചിത്രത്തിനു ശേഷം കീര്‍ത്തി വിജയുടെ നായികയാവുന്ന സിനിമയാണ് ഇത്.ഈ ചിത്രത്തിനു പുറമെ വിക്രം നായകനാവുന്ന സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ സിനിമകളിലും കീര്‍ത്തി തന്നെയാണ് നായികയാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X