സാവിത്രിയുടെ തെറ്റുകള്‍ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല: മനസ് തുറന്ന് കീര്‍ത്തി സുരേഷ്
തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മെയ് ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ഈ ചിത്രം സാവിത്രിയുടെ വിവിധ കാലഘട്ടങ്ങളിലെ ജീവിത കഥയാണ് പറയുന്നത്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തിയപ്പോള്‍ പഴയകാല സൂപ്പര്‍ താരം ജെമിനി ഗണേഷനായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.
ചിത്രമിറങ്ങിയതു മുതല്‍ അഭിനന്ദനപ്രവാഹമായിരുന്നു ഇവര്‍ രണ്ട് പേര്‍ക്കും ലഭിച്ചിരുന്നത്. കീര്‍ത്തി സുരേഷ് സാവിത്രിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നുവെന്നാണ് സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളളവര്‍ അഭിപ്രായപ്പെട്ടിരുന്നത്. തെലുങ്ക് സിനിമാ ലോകത്തേക്കുളള ദുല്‍ഖറിന്റെ അരങ്ങേറ്റവും മോശമായില്ലായെന്നും സിനിമ കണ്ട ആളുകള്‍ ഒന്നടങ്കം പറഞ്ഞിരുന്നു.

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹാനടിയില്‍ സാവിത്രിയായി അഭിനയിച്ചതിന്റെ അനുഭവം കീര്‍ത്തി സുരേഷ് പങ്കുവെച്ചിരുന്നു. സാവിത്രിയായി അഭിനയിക്കുകായെന്നത് എളുപ്പമായിരുന്നില്ലെന്നാണ് കീര്‍ത്തി പറഞ്ഞത്. "അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നു. ഇതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിഞ്ഞത്. വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും.എന്നാല്‍ കരിയറിലും ജീവിതത്തിലും ആ നടി ചെയ്ത തെറ്റുകള്‍ ഞാന്‍ ആവര്‍ത്തിക്കില്ല"കീര്‍ത്തി പറഞ്ഞു.

അതേസമയം മികച്ച കളക്ഷനോടെയാണ് മഹാനടി തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ചിത്രം നടിഗയര്‍ തിലകം എന്ന പേരില്‍ തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. സാമന്ത അക്കിനേനി,അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്കില്‍ ഏറെ കാലത്തിനു ശേഷം ഇറങ്ങിയ ഒരു ക്ലാസിക്ക് ചിത്രമാണ് മഹാനടിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. സാവിത്രിയുടെതായി ആളുകള്‍ അറിഞ്ഞതും അറിയാത്തതുമായ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നൂറിന് മുകളില്‍ ഗെറ്റപ്പുകളിലാണ് കീര്‍ത്തി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications