എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല! രാജമൗലിയുടെ പ്രശംസയെക്കുറിച്ച് കീര്‍ത്തി

By Midhun

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. സാവിത്രിയായി കീര്‍ത്തി സുരേഷ് അഭിനയിച്ച ചിത്രത്തില്‍ ജെമിനി ഗണേഷനായി ദുല്‍ഖറായിരുന്നു എത്തിയിരുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. തെലുങ്കിലും തമിഴിലുമായിട്ടായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് ഒമ്പതിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്

keerthy suresh

സിനിമ കണ്ട ശേഷം പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ബാഹുബലിയൊരുക്കിയ എസ് എസ് രാജമൗലിയും മഹാനടിയെ പ്രശംസിച്ച് എത്തിയിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെയും പുകഴ്ത്തിയായിരുന്നു രാജമൗലി എത്തിയിരുന്നത്. സിനിമയില്‍ അതിമനോഹരമാണ് ദുല്‍ഖറെന്നും ചിത്രം കണ്ട ശേഷം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്നും എസ് എസ് രാജമൗലി പറഞ്ഞിരുന്നു. സാവിത്രിയെന്ന അതുല്ല്യ പ്രതിഭയെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നുവെന്നാണ് കീര്‍ത്തിയുടെ പ്രകടനത്തെക്കുറിച്ച് രാജമൗലി പറഞ്ഞത്.

താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച പ്രകടനമാണ് മഹാനടിയില്‍ കീര്‍ത്തിയുടെതെന്നും രാജമൗലി പറഞ്ഞിരുന്നു. തുടര്‍ന്ന് രാജമൗലിയുടെ പ്രശംസയ്ക്കു മറുപടിയുമായി കീര്‍ത്തി ട്വിറ്ററില്‍ എത്തിയിരുന്നു.'എനിക്കിപ്പോഴും ഇത് കണ്ണുകളാല്‍ വിശ്വസിക്കാനാവുന്നില്ല, ഇതുമതിയെനിക്ക്,ഒരുപാട് നന്ദി സര്‍, കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. കീര്‍ത്തിക്കു പിന്നാലെ ദുല്‍ഖര്‍ സല്‍മാനും രൗജമൗലിയുടെ പ്രശംസയ്ക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റത്തിന് മികച്ച സ്വീകരണമാണ് സിനിമാ പ്രേമികള്‍ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X