ശിവകാര്‍ത്തികേയനൊപ്പം വീണ്ടും കീര്‍ത്തി സുരേഷ്! ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണാം

By Midhun

തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ എറ്റവുമധികം താരമൂല്യമുളള നടിമാരിലൊരാളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമിയിലെത്തിയ നടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലുടെയാണ് നായികാ നടിയായി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീര്‍ത്തി അഭിനയിച്ചിരിക്കുന്നത്.

തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രം താരത്തിന്റെ കരിയറില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു കീര്‍ത്തിക്ക് ലഭിച്ചിരുന്നത്. മഹാനടിക്കു ശേഷം കൈനിറയെ ചിത്രങ്ങളാണ് കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമായ സീമരാജയില്‍ നടി അഭിനയിക്കുന്നതായുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മഹാനടി

മഹാനടി

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന അഭിനേത്രി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളളവരായിരുന്നു ഇരുവരെയും പ്രശംസിച്ചിരുന്നത്. തെലുങ്കില്‍ ഏറെനാളുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ക്ലാസിക്ക് സിനിമകളിലൊന്നായാണ് മഹാനടിയെ എല്ലാവരും വിലയിരുത്തിയിരുന്നത്.

ദളപതി 62

ദളപതി 62

മഹാനടിക്ക് ശേഷം കീര്‍ത്തി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ദളപതി 62. മെര്‍സല്‍ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ഇളയദളപതി വിജയ് നായകനാവുന്ന ചിത്രമാണിത്. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കീര്‍ത്തിയാണ് നായികയാവുന്നത്. തുപ്പാക്കി,കത്തി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയും മുരുകദോസും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. കീര്‍ത്തിക്കൊപ്പം വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. ഏ.ആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ചായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചെയ്യുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ദളപതി 62 നവംബറിലാണ് തിയ്യേറ്ററുകളിലെത്തുക.

സാമി 2

സാമി 2

കീര്‍ത്തി വിക്രമിന്റെ നായികയായി അഭിനയിച്ച പുതിയ ചിത്രമാണ് സാമി 2. 2003ല്‍ പുറത്തിറങ്ങിയ വിക്രമിന്റെ മെഗാഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണിത്. ചിത്രത്തില്‍ രാധിക എന്നൊരു കഥാപാത്രമായാണ് കീര്‍ത്തി എത്തുന്നത്. സാമി 2വില്‍ ഇരട്ടവേഷത്തിലാണ് വിക്രമെത്തുന്നത്. ആറുസാമി,രാമസാമി എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്. ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് സാമി 2 ഒരുക്കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കീര്‍ത്തിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് വിക്രമിനൊപ്പമുളള സാമി 2.

സണ്ടക്കോഴി 2

സണ്ടക്കോഴി 2

വിശാല്‍ നായകനാവുന്ന പുതിയ ചിത്രത്തിലും കീര്‍ത്തി തന്നെയാണ് നായികയായി എത്തുന്നത്. വിശാലിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ സണ്ടക്കോഴി 2വിലാണ് കീര്‍ത്തിയെത്തുന്നത്. എന്‍ ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആക്ഷന്‍ സിനിമയായാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 14നാണ് സണ്ടക്കോഴി 2 തിയ്യേറ്ററുകളിലേക്കെത്തുന്നത്.

ശിവകാര്‍ത്തികേയനൊപ്പം വീണ്ടും കീര്‍ത്തി

ശിവകാര്‍ത്തികേയനൊപ്പം വീണ്ടും കീര്‍ത്തി

ശിവകാര്‍ത്തികേയന്റെ രജനി മുരുകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴില് കീര്‍ത്തി ശ്രദ്ധിക്കപ്പെട്ടിരുന്നത്. പൊന്‌റം സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. രജനി മുരുകന് ശേഷം കീര്‍ത്തിയും ശിവയും ഒന്നിച്ച റെമോ എന്ന ചിത്രവും തിയ്യേറ്റുകളില്‍ വമ്പന്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. റെമോയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പുതിയ ചിത്രമാണ് സീമരാജ. പൊന്‌റം തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അതിഥി താരമായെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ കീര്‍ത്തി അഭിനയിക്കുന്നുണ്ടെന്ന കാര്യം സംവിധായകന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായകമായാരു കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X