കീര്‍ത്തി ഇനി തെലുങ്കിന്‍റെ ജാനകി
മലയാളത്തില്‍ നിന്ന് കീര്‍ത്തി മേനകയും തെലുങ്കിലേയ്ക്ക് ചുവടുമാറ്റുന്നു. ഗീതാഞ്ജലിയിലൂടെ അരങ്ങേറ്റം നടത്തിയ കീര്‍ത്തി പിന്നീട് റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് വേഷമിട്ടത്. ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് ദര്‍ബോണിയിലാണ്. തെലുങ്കില്‍ ഒരും വാക്ക് പോലും പറയാന്‍ തനിയ്ക്കറിയില്ലെന്നും എന്നാല്‍ അത്തരമൊരും വലിയ സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കീര്‍ത്തി.
രണ്ടു ജെല്ല സീത എന്ന ചിത്രത്തില്‍ ആണ് കീര്‍ത്തി അഭിനിയക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലുങ്കില്‍ ഇതേപേരില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പുതിയ പതിപ്പിലാണ് കീര്‍ത്തി നായികയാവുന്നത്. അന്ന് ചിത്രത്തിലെ നായകനായിരുന്ന നരേഷിന്റെ മകന്‍ നവീന്‍ വിജയ് കൃഷ്ണയാണ് പുതിയ ചിത്രത്തിലെ നായകന്‍.

ചിത്രത്തിന്റെ പൂജ നടന്നതായും റിപ്പോര്‍ട്ടുണ്ട്.ജാനകി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി അവതരിപ്പിയ്ക്കുക. മലയാളത്തില്‍ അഭിനയിച്ചതിന്റെ കരുത്തുമായാണ് കീര്‍ത്തി തെലുങ്കിലേയ്ക്ക് പോകുന്നത്. നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി സുരേഷ്.


Click it and Unblock the Notifications