ചാക്കോച്ചന് നായികയാകാന്‍ കീര്‍ത്തിയില്ല?
ഓര്‍ഡിനറി, ഭയ്യാ ഭയ്യാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ചാക്കോച്ചന് നായികയായി ആദ്യകാല നടിയുടെ മകള്‍ കീര്‍ത്തി സുരേഷ് എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു കീര്‍ത്തി ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
നടി പിന്മാറിയതിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തമിഴിലും തെലുങ്കിലും കീര്‍ത്തിയ്ക്കിപ്പോള്‍ നല്ല തിരക്കാണ്. ഡേറ്റ് ക്ലാഷാവാം പിന്മാറാന്‍ കാരണമെന്നാണ് കേള്‍ക്കുന്നത്. എന്തായാലും കീര്‍ത്തി പിന്മാറിയതോടെ മറ്റൊരു താരപുത്രി തന്നെ കുഞ്ചാക്കോ ബോബന് നായികയാകും.

മലയാളത്തിന്റെ ആദ്യകാല നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷാണ് കീര്‍ത്തിയ്ക്ക് പകരം ചാക്കോച്ചന്റെ നായികയാകുന്നത്. ചാക്കോച്ചനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, നിയാസ് ബക്കര്‍, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍
ഓര്‍ഡിനറിടയില്‍ ഗവി എന്ന സ്ഥലത്തെ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും കണ്ടക്ടറുമായാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും എത്തിയത്. എന്നാല്‍ പുതിയ ചിത്രത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരാണ് ഇരുവരും.
ബിജു മേനോന്‍ മലപ്പുറങ്കാരനായ ഒരു മുസ്ലീമിനെയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും സംഭാഷണത്തില്‍ ഓര്‍ഡിനെറിയിലെ പോലൊരു വ്യത്യാസം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിയ്ക്കാം. നിഷാന്ത് കോയയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.


Click it and Unblock the Notifications











