അമ്മ അങ്ങനെയായിരുന്നു! അത് പിന്തുടരാന്‍ താനും തീരുമാനിച്ചു! വെളിപ്പെടുത്തലുമായി കീര്‍ത്തി സുരേഷ്!

സിനിമാകുടുംബത്തില്‍ ജനിച്ചവരില്‍ മിക്കവരും അതേ മേഖലയില്‍ സജീവമായി തുടരുകയാണ്. കുട്ടിക്കാലം മുതലേ തന്നെ തുടക്കം കുറിച്ചവരും ഏറെയാണ്. അവരിലൊരാളാണ് കീര്‍ത്തി സുരേഷ്, അഭിനേത്രിയായ മേനകയുടേയും നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാറിന്റയും ഇളയ മകള്‍ ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ്. സാവിത്രിയായി പകര്‍ന്നാടിയതിന് പിന്നാലെയായാണ് താരപുത്രിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീത്ഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രി നായികയായി അരങ്ങേറിയത്.

റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തിലായിരുന്നു പിന്നീട് താരപുത്രി അഭിനയിച്ചത്. മലയാളത്തിലെ അരങ്ങേറ്റം അത്ര ഗംഭീരമായിരുന്നില്ല. പിന്നീടാണ് താരപുത്രി അന്യഭാഷയിലേക്ക് പ്രവേശിച്ചത്. തമിഴകത്തുനിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയായി തെലുങ്കിലേക്കും കന്നഡയിലേക്കും എത്തുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

 ദേശീയ അവാര്‍ഡും

മഹാനടിയിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ താരം എത്തിയിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുവെങ്കിലും ഗ്ലാമറസ് വേഷങ്ങളോട് മുഖം തിരിക്കുകയായിരുന്നു കീര്‍ത്തി. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

 ഗ്ലാമറസ് കഥാപാത്രം വേണ്ട

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് കീര്‍ത്തി സുരേഷ് കാത്തിരിക്കുന്നത്. അത്തരത്തിലുള്ള അവസരങ്ങളെല്ലാം താരപുത്രി സ്വീകരിക്കാറുമുണ്ട്. അന്യഭാഷയിലേക്ക് എത്തിയപ്പോഴും ഗ്ലാമറസ് പ്രകടനങ്ങളില്‍ താല്‍പര്യമില്ലെന്ന നിലപാട് തുടരുകയായിരുന്നു കീര്‍ത്തി സുരേഷ്. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് താന്‍ കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്ന് കീര്‍ത്തി പറയുന്നു. തന്റെ ഈ നിലപാടിന് ആരാധകരില്‍ നിന്ന് മാത്രമല്ല സിനിമാലോകത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.

 അമ്മയുടെ അതേ രീതി

സിനിമയിലെ തുടക്കകാലത്ത് പലരും ഗ്ലാമറസ് പ്രകടനങ്ങള്‍ വേണ്ടി വരില്ലേയെന്ന തരത്തില്‍ ചോദിച്ചിരുന്നു. അമ്മ എങ്ങനെയാണോ അഭിനയിച്ചത് അതേ രീതി പിന്തുടരാനായി തീരുമാനിക്കുകയായിരുന്നു താനും. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതാണ് തനിക്ക് കംഫര്‍ട്ടബിളായത്. ഇന്നിപ്പോള്‍ ആ തരത്തിലുള്ള ചോദ്യങ്ങളൊന്നും തനിക്ക് നേരെ ഉയരാറില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു മേനക.

 അത് നേട്ടമാണ്

വിക്രം നായകനായെത്തിയ സാമി 2 ല്‍ നായികയായെത്തിയത് കീര്‍ത്തിയായിരുന്നു. ഹരിയായിരുന്നു ചിത്രമൊരുക്കിയത്. ഈ സിനിമയില്‍ അഭിനയിക്കാനായി തീരുമാനിച്ച സമയത്ത് ഗ്ലാമറസ് പ്രകടനം വേണ്ടിവരുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നതായി താരപുത്രി പറയുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ അത്തരത്തിലുള്ള പ്രകടനങ്ങള്‍ നിര്‍ബന്ധമാണ്. എന്നാല്‍ ആ തരത്തിലുള്ള ഒരു കാര്യവും പറഞ്ഞിരുന്നില്ല. കീര്‍ത്തിയുടെ അടുത്ത് വരുമ്പോള്‍ അത്തരം കാര്യങ്ങളൊന്നുമുണ്ടാവില്ലെന്ന് ഉറപ്പല്ലേയെന്നായിരുന്നു ഹരി ചോദിച്ചത്. ഇക്കാര്യം കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അത് തന്റെ കൂടി നേട്ടമാണെന്നുമായിരുന്നു കീര്‍ത്തി പറഞ്ഞത്.

സര്‍പ്രൈസുകളോട് താല്‍പര്യം

കുട്ടിക്കാലം മുതല്‍ സാധാരണക്കാരായാണ് മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്തിയത്. ആഡംബരപൂര്‍ണ്ണമായ ജീവിതമൊന്നുമായിരുന്നില്ല. സിനിമയിലെത്തി മികച്ച അവസരങ്ങളൊക്കെ സ്വന്തമാക്കിയതിന് പിന്നാലെയായാണ് താന്‍ അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് നല്‍കിയതെന്നും കീര്‍ത്തി പറയുന്നു. വോള്‍വോ കാര്‍ എടുത്തതിനെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നില്ല. നേരെ തിരുവനന്തപുരത്തേക്ക് വരാനായി ആവശ്യപ്പെടുകയായിരുന്നു. ഫ്‌ളാറ്റ് വാങ്ങിയപ്പോഴും ആദ്യം അവരെ അറിയിച്ചിരുന്നില്ല, എല്ലാം ശരിയായതിന് ശേഷമാണ് അറിയിച്ചത്.

ചേച്ചിയുടെ സംവിധാനത്തില്‍

കീര്‍ത്തിക്ക് അഭിനയത്തിലാണ് താല്‍പര്യമെങ്കില്‍ സഹോദരിയായ രേവതിക്ക് സംവിധാനത്തോടാണ് താല്‍പര്യം. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ ്അറബിക്കടലിന്റെ സിംഹത്തില്‍ രേവതിയും പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയായി സ്വന്തം സിനിമയുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് ചേച്ചിയെന്ന് കീര്‍ത്തി പറയുന്നു. അച്ഛന്‍ നിര്‍മ്മിച്ച് താന്‍ അഭിനയിച്ച് ചേച്ചി സംവിധാനം ചെയ്യുന്ന സിനിമയൊക്കെ മനസ്സിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X