തെന്നിന്ത്യന്‍ താരറാണിമാര്‍ ഒന്നിക്കുന്ന മാസ് ചിത്രം! കീര്‍ത്തി സുരേഷിന്റെ അമ്മയായി നാദിയ മൊയ്തു!

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടിയായിരുന്നു നാദിയ മൊയ്തു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് നാദിയ. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ നീരാളി എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നാദിയ മൊയ്തുവും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ യുവനടി കീര്‍ത്തി സുരേഷും നാദിയ മൊയ്തുവും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണ്.

keerthy-suresh-nadhiya

രവീന്ദ്രനാഥ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തിയുടെ അമ്മയായിട്ടാണ് നാദിയ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നരേഷ് വിജയ് കൃഷ്ണ, ഭാനുശ്രീ മെഹ്‌റ, കമല്‍ കാമരാജു, രാജേന്ദ്ര പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ മൂല്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രമായിരിക്കും.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ മഹേഷ് എസ് കോനെരു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 50 ലക്ഷം രൂപ ചെലവഴിച്ച് ഹൈദരബാദില്‍വലിയ സെറ്റിട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. വരുന്ന ദസറയ്ക്ക് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മഹാനടിയുടെ ക്യാമറമാനായ ഡാനി സാന്‍ ലോപ്പസാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X