»   » എല്ലാവരെയും പറ്റിച്ചു! കീര്‍ത്തി സുരേഷിന്റെ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെയായിരുന്നു!

എല്ലാവരെയും പറ്റിച്ചു! കീര്‍ത്തി സുരേഷിന്റെ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെയായിരുന്നു!

By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് മഹാനദി. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷാണ്. ശരീരഭാരം കൂട്ടിയും മറ്റും സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം നടി നടത്തുന്നുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ കീര്‍ത്തിയുടെ ഒരു ചിത്രം വൈറലായി മാറിയിരുന്നു.

എസ്തര്‍ അനില്‍ ബാലതാരം ഒന്നുമല്ല! കേരള സാരിയില്‍ സുന്ദരിയായി മാറിയ എസ്തറിന്റെ ചിത്രം വൈറല്‍!!!

keerthy-suresh

പട്ട് സാരിയുടുത്ത് പൊട്ടും വലിയ കമ്മലും മാലയും ധരിച്ച് നില്‍ക്കുന്ന കീര്‍ത്തിയുടെ ചിത്രം കണ്ടപ്പോള്‍ സാവിത്രിയുടെ ലൂക്കാണെന്ന് പലരും തെറ്റിധരിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് കീര്‍ത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മഹാനദിയിലെ ലുക്ക് ഇതല്ലെന്നും താന്‍ ഒരു പ്രമുഖ വസ്ത്ര സ്ഥാപനത്തിന് നല്‍കിയ പരസ്യത്തിലെ ചിത്രമാണെന്നുമാണ് കീര്‍ത്തി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ചിത്രം പങ്കുവെച്ച് കീര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. മഹാനദിയിലെ ചിത്രങ്ങളൊന്നും അടുത്തൊന്നും പുറത്ത് വന്നിട്ടില്ല. മഹാനദിയില്‍ തമിഴ് സൂപ്പര്‍ സ്റ്റാറും സാവിത്രിയുടെ ഭര്‍ത്താവുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നത്.

English summary
Keerthy Suresh clarifies about her image confusion
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam