മഹാനടി കഴിഞ്ഞു, ഒന്നും സംഭവിച്ചില്ല.. കീര്‍ത്തി സുരേഷ് ഇനി തെലുങ്കിലേക്കില്ലേ..??
വളരെ അധികം പ്രതീക്ഷയോടെയാണ് കീര്‍ത്തി സുരേഷ് മഹാനടി എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഇതഹാസ നായിക സാവിത്രിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് തമിഴിലും തെലുങ്കിലുമായി മഹാനടി എന്ന ചിത്രമൊരുക്കിയത്.
എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ സാവിത്രി ഒരു സൈഡിലേക്ക് മാറി. ഒരു സഹതാര വേഷം എന്നതിനപ്പുറമുള്ള വളര്‍ച്ചയൊന്നും കീര്‍ത്തിയ്ക്ക് ചിത്രത്തിലില്ലായിരുന്നു. ഇതോടെ തെലുങ്ക് സിനിമ വിടാനൊരുങ്ങുകയാണത്രെ കീര്‍ത്തി.

പ്രതീക്ഷയോടെ
മഹാനടി എന്ന ചിത്രത്തില്‍ സാവിത്രിയായി എത്തുന്നതോടെ തെലുങ്കിലും തമിഴിലും കീര്‍ത്തി വലിയൊരു ബ്രേക്ക് പ്രതീക്ഷിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും റിലീസായതോടെ പ്രേക്ഷകരും അത് പ്രതീക്ഷിച്ചു. എന്നാല്‍ കാര്യമായി ഒന്നും സംഭവിച്ചില്ല.

തെലുങ്കിലേക്കില്ല
മഹാനടിയില്‍ തന്നെ ഒതുക്കി നിര്‍ത്തിയതോടെ ഇനി തെലുങ്ക് സിനിമയിലേക്കില്ല എന്ന തീരുമാനത്തിലാണത്രെ കീര്‍ത്തി. മഹാനടിയ്ക്ക് ശേഷം ഒരു സിനിമ പോലും തെലുങ്കില്‍ കരാറ് ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. രണ്ട് തിരക്കഥകള്‍ കേട്ടെങ്കിലും കീര്‍ത്തി രണ്ടും വേണ്ടെന്നു വച്ചു എന്നാണ് കേട്ടത്.

തെലുങ്കില്‍ കീര്‍ത്തി
നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമാ ലോകത്ത് അഭിമുഖമായത്. തുടര്‍ന്ന് നേനു ലോക്കല്‍, അഗ്നാതവാസി എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ കാലുറപ്പിക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് മഹാനടി എത്തിയത്.

ഇനി തമിഴ് മതി
തെലുങ്കില്‍ അവഗണിക്കപ്പെട്ടതോടെ ഇനി തമിഴ് സിനിമ മതി എന്ന തീരുമാനത്തിലാണ് കീര്‍ത്തി. രജനികാന്തിനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി കീര്‍ത്തി അഭിനയിക്കുന്നത്.

പക്ഷെ തമിഴിലും...
എന്നാല്‍ തെലുങ്കില്‍ മാത്രമല്ല, തമിഴ് സിനിമയിലും കീര്‍ത്തിയ്ക്ക് ശക്തമായൊരു നായികാ വേഷം കിട്ടിയിട്ടില്ല. കീര്‍ത്തി അഭിനയിച്ചതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെങ്കിലും ഒന്നിലും നായികാ പ്രാധാന്യം ഇല്ലായിരുന്നു എന്നതുകൂടെ നിരീക്ഷിക്കണം.


Click it and Unblock the Notifications











