നയന്‍താരയുടെ പിന്‍ഗാമി കീര്‍ത്തി സുരേഷാണോ? നയന്‍സ് വാച്ച് കൊടുത്തപ്പോള്‍ കീര്‍ത്തി സ്വര്‍ണം കൊടുത്തു
മലയാള സിനിമയുടെ മകളായി ജനിച്ച നടി കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴിലിലെയും തെലുങ്കിലെയും മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. പൊങ്കല്‍ റിലീസിനെത്തിയ താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയാണ് കീര്‍ത്തി നായികയായി അഭിനയിച്ച ഏറ്റവും പുതിയ സിനിമ.
മികച്ച പ്രതികരണം നേടി സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇനി കീര്‍ത്തി നായികയാവുന്ന അടുത്ത സിനിമയാണ് മഹാനദി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന സിനിമ മുന്‍കാല തെന്നിന്ത്യന്‍ നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയാണ് പറയുന്നത്. സിനിമയുടെ സെറ്റില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്ക് കിടിലനൊരു സമ്മാനം കൊടുത്ത് നടി ഞെട്ടിച്ചിരിക്കുകയാണ്.

നയന്‍സിന് പിന്നാലെ
ശ്രീരാമ രാജ്യം എന്ന സിനിമയിലെ സഹതാരങ്ങള്‍ക്കായിരുന്നു നയന്‍താര വാച്ച് നല്‍കി ഞെട്ടിച്ചിരുന്നത്. നയന്‍സിന് പിന്നാലെ കീര്‍ത്തി വന്ന കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം കൊടുത്തു എന്നതാണ് വാര്‍ത്തയില്‍ നിറയാന്‍ കാരണം.

കീര്‍ത്തിയുടെ സമ്മാനം..
നടി സാവിത്രിയുടെ കഥ പറയുന്ന മഹാനദിയുടെ സെറ്റിലുള്ള സഹപ്രവര്‍ത്തകര്‍ക്കാണ് കീര്‍ത്തിയുടെ വക സ്വര്‍ണ നാണയം സമ്മാനമായി കിട്ടിയത്. തന്റെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം നല്‍കുന്ന പതിവ് സാവിത്രിയ്ക്കുണ്ടായിരുന്നു. ഇതാണ് കീര്‍ത്തിയും പിന്തുടര്‍ന്നത്.

സാവിത്രിയായുള്ള മാറ്റം
മഹാനദിയില്‍ സാവിത്രിയുടെ വേഷത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. സിനിമയ്ക്കുള്ളില്‍ മാത്രമല്ല, പുറത്തും സാവിത്രിയെ അനുകരിക്കാനുള്ള നടിയുടെ ശ്രമമാണ് ഈ സമ്മാനമെങ്കിലും അപ്രത്യക്ഷിതമായി കിട്ടിയ സമ്മാനം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

ഞെട്ടിക്കാനുള്ള വരവ്
സിനിമയില്‍ സാവിത്രിയായി നടിയുടെ രൂപമാറ്റം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പട്ട് സാരിയുടുത്ത് പൊട്ടും വലിയ കമ്മലും മാലയും ധരിച്ച് നില്‍ക്കുന്ന കീര്‍ത്തിയുടെ ചിത്രവും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പോസ്റ്ററും റിലീസ് ചെയ്തിരുന്നു. സാമന്തയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ സിനിമ..
ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്കുള്ള അരങ്ങേറ്റം നടത്തിയ സിനിമയാണ് മഹാനദി. സാവിത്രിയുടെ ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുമായിരുന്ന ജെമിനി ഗണേശനായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ദുല്‍ഖറിന്റെ ലുക്ക് പുറത്ത് വന്ന ഉടനെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്ന് ഭാഷകള്‍..
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ അടക്കി വാണിരുന്ന ശിവാജി ഗണേശന്റെയും സാവിത്രിയുടെയും കഥ സിനിമയാകുമ്പോള്‍ കാത്തിരിക്കുന്നത് ഒരുപാട് ആളുകളാണ്. ചിത്രം തെലുങ്കിലാണ് നിര്‍മ്മിക്കുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications











