നയന്‍താരയ്ക്ക് മാത്രമല്ല, ആ ഭാഗ്യം കീര്‍ത്തി സുരേഷിനുമുണ്ട്
ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കോളിവിഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. കാര്‍ത്തിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയെന്നാണ് ഒടുവില്‍ കേട്ടത്.
തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഈ ചിത്രം സംഭവിച്ചാല്‍ സഫലമാകുന്നതെന്നാണ് വാര്‍ത്തകളോട് നയന്‍താര പ്രതികരിച്ചത്. എന്നാല്‍ ഈ ഭാഗ്യം നയന്‍താരയ്ക്ക് മാത്രമല്ല, യുവതാരം കീര്‍ത്തി സുരേഷിനുമുണ്ടെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിലെ നായികമാരില്‍ ഒരാളുടെ വേഷം നയന്‍താരയ്‌ക്കൊപ്പം ചെയ്യുന്നത് കീര്‍ത്തി സുരേഷാണത്രെ. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. നായികയായി കീര്‍ത്തിയെയും പരിഗണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേ സമയം കീര്‍ത്തി നായികയാകുന്ന ആദ്യ തമിഴ് ചിത്രം റിലീസാകുന്നതിന് മുമ്പാണ് താരത്തിന് മണിരത്‌നത്തെ പോലുള്ള ഒരു സംവിധായകന്റെ ഓഫര്‍ വരുന്നതെന്നതും ശ്രദ്ധേയമാണ്. ഇത് എന്ന മായം, രജനി മുരുകന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ കീര്‍ത്തിയുടേതായി തമിഴില്‍ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.


Click it and Unblock the Notifications











