മഹാനടി എന്റെ ജീവിതം മാറ്റി; കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു
മഹാനടിയ്ക്ക് ശേഷം കീര്‍ത്തി സുരേഷിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിയ്ക്കുന്നത്. നയന്‍താരയെയും അനുഷ്‌ക ഷെട്ടിയെയും സമാന്തയെയുമൊക്കെ പോലെ കീര്‍ത്തിയും വളരെ അധികം സെലക്ടീവായി. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ അടുത്ത സൂപ്പര്‍ ലേഡിയായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് കീര്‍ത്തി എന്നാണ് ആരാധകരുടെ പക്ഷം.

ഇപ്പോള്‍ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ കീര്‍ത്തി ക്വാളിറ്റിയ്‌ക്കൊപ്പം അതിന്റെ വാണിജ്യ വിജയവും നോക്കാറുണ്ട്. സണ്ടക്കോഴി 2, സാമി 2, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാവും. മഹാനടിയ്ക്ക് ശേഷം കീര്‍ത്തി ഗെയിം മാറ്റിയിരിയ്ക്കുന്നു.
മഹാനടി എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു എന്നാണ് കീര്‍ത്തി സുരേഷ് പറയുന്നത്. ഇപ്പോഴും പതിനഞ്ചിലധികം തിരക്കഥകള്‍ എനിക്ക് വരാറുണ്ട്. മഹാനടിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ ഞാന്‍ സിനിമകളെ നിരീക്ഷിക്കുന്നത്. ഭാവിയില്‍ വാണിജ്യ സിനിമകള്‍ ചെയ്യില്ല എന്നല്ല. അതിനും മാത്രം അഭിനയ സാധ്യത ഉണ്ടായിരിക്കണം- ഫസ്റ്റ്‌പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

മലയാളത്തിലും തമിഴിലും തെലുങ്കിലും വിജയം കണ്ട കീര്‍ത്തി ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ബോണി കപൂര്‍ നിര്‍മിച്ച് അമിത് ഷര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി അഭിനയിക്കുന്നു എന്നാണ് വാര്‍ത്തകള്‍.


Click it and Unblock the Notifications