കീര്‍ത്തി സുരേഷ് വീണ്ടും സാവിത്രിയാവുന്നു! നടിയെത്തുക എന്‍ടിആറിന്റെ ജീവചരിത്ര സിനിമയില്‍!!
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നടിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ തുടങ്ങിയ കീര്‍ത്തി തമിഴ്,തെലുങ്ക് ഭാഷകളിലായിരുന്നു കൂടുതലായും തിളങ്ങിയിരുന്നത്. കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു തെലുങ്കില്‍ പുറത്തിറങ്ങിയ മഹാനടി.
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ചിത്രത്തില്‍ സാവിത്രിയായി ശ്രദ്ധേയ പ്രകടനമായിരുന്നു കീര്ത്തി നടത്തിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തില്‍ കീര്‍ത്തിക്കൊപ്പം പ്രധാന വേഷത്തിലെത്തിയിരുന്നത്.

ചിത്രത്തിലെ കീര്ത്തിയുടെയും ദുല്‍ഖറിന്റെയും പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നാഗ് അശ്വിനായിരുന്നു മഹാനടി സംവിധാനം ചെയ്തിരുന്നത്. മഹാനടിയുടെ വിജയം കീര്‍ത്തിയുടെ താരമൂല്യം ഉയര്‍ത്തിയിരുന്നു. മഹാനടിക്ക് പിന്നാലെ സാവിത്രിയെ വീണ്ടും അവതരിപ്പിക്കാനുളള ഭാഗ്യം കൈവന്നിരിക്കുകയാണ് കീര്‍ത്തിക്ക്. ആന്ധപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍ താരവുമായ എന്‍ടി രാമറാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി സാവിത്രിയായി വീണ്ടുമെത്തുന്നത്.

എന്‍ടിആറിന്റെ മകനും തെലുങ്കിലെ സൂപ്പര്‍സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍ടിആറിന്റെ ഭാര്യ ബസവതാരകയായി വിദ്യാ ബാലനും മരുമകന്‍ ചന്ദ്രബാബു നായിഡുവായി റാണ ദഗുപതിയുമാണ് ചിത്രത്തില്‍ എത്തുന്നത്. എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി കടന്നുവന്നതു കൊണ്ട് സാവിത്രിയെയും അണിയറപ്രവര്‍ത്തകര്‍ ചിത്രത്തില്‍ ഒരു കഥാപാത്രമാക്കി മാറ്റിയിരിക്കുന്നത്.


Click it and Unblock the Notifications











