»   » ഞാന്‍ പ്രണയിച്ചാല്‍ വീട്ടില്‍ ഒരു പ്രശ്‌നവുമുണ്ടാവില്ല എന്ന് കീര്‍ത്തി സുരേഷ്

ഞാന്‍ പ്രണയിച്ചാല്‍ വീട്ടില്‍ ഒരു പ്രശ്‌നവുമുണ്ടാവില്ല എന്ന് കീര്‍ത്തി സുരേഷ്

Posted By: Rohini
Subscribe to Filmibeat Malayalam

ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് മേനകയുടെ മകള്‍ കീര്‍ത്തി സുരേഷിന്റെ വെള്ളിത്തിരാ പ്രവേശനം. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തമിഴകത്ത് തിരക്കിലാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും കീര്‍ത്തി പറയുകയുണ്ടായി.

താന്‍ പ്രണയിച്ചാല്‍ വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല എന്നും തന്റെ പ്രണയത്തിന് വീട്ടുകാരുടെ പിന്തുണയുണ്ടാകുമെന്നും കീര്‍ത്തി പറയുന്നു. എന്തെന്നാല്‍ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. പക്ഷെ ഇതുവരെ ഒരു പ്രണയത്തില്‍ അകപ്പെട്ടിട്ടില്ല എന്നും നടി വ്യക്തമാക്കി.

 keerthi-suresh-

ഇപ്പോള്‍ വിജയുടെ 60 ാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് കീര്‍ത്തി. ധനുഷിനൊപ്പമുള്ള തൊഡാരി, ശിവകാര്‍ത്തികേയനൊപ്പമുള്ള റെമോ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് കീര്‍ത്തി പൂര്‍ത്തിയാക്കി. സെപ്റ്റംബറിലോ ഒക്ടോബറിലോ ചിത്രത്തിന്റെ റിലീസുണ്ടാകും.

അതിനിടയില്‍ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക എന്ന് കേള്‍ക്കുന്നു. മലയാളത്തില്‍ നല്ല അവസരങ്ങള്‍ വന്നാല്‍് അഭിനയിക്കും എന്നാണ് നടി പറഞ്ഞത്.

English summary
Speaking about love in a recent interview Keerthy said she has not fallen in love with anyone but she will not face any problem if she opts for a love marriage as her parents themselves had a love marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam