ഒരാള്‍ എന്നെ കയറി പിടിച്ചു, പിന്നാലെ തലയില്‍ അടിച്ചു! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കീര്‍ത്തി സുരേഷ്

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായിട്ടും പിന്നീട് നായികയായിട്ടുമൊക്കെ കീര്‍ത്തി അഭിനയിച്ച് തുടങ്ങിയത് മലയാളത്തിലായിരുന്നു. ഇന്ന് തമിഴ് സിനിമയിലെ മുന്‍നിര നടിയായി വളര്‍ന്നിരിക്കുകയാണ് കീര്‍ത്തി. തമിഴിന് പുറമെ തെലുങ്കിലും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍.

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ വാങ്ങിയിട്ടുള്ള കീര്‍ത്തി തന്റെ ജീവിതത്തിലെ സംഭവങ്ങളെ പറ്റി അധികം സംസാരിക്കാറില്ല. എന്നാലിപ്പോള്‍ തന്റെ ജീവിതത്തിലുണ്ടായ ഭയാനകമായൊരു സംഭവത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

keerthy-suresh

കീര്‍ത്തി നായികയായി അഭിനയിക്കുന്ന സൈറണ്‍ എന്ന സിനിമ റിലീസിനൊരുങ്ങുകയാണിപ്പോള്‍. ജയം രവി നായകനായിട്ടെത്തുന്ന ചിത്രം ഫെബ്രുവരി പതിനാറിന് തിയേറ്ററുകളിലേക്ക് എത്തും. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കീര്‍ത്തിയടക്കമുള്ള താരങ്ങള്‍. അങ്ങനൊരു പ്രൊമോഷനിടയിലാണ് തന്റെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്നൊരു സംഭവത്തെ പറ്റി കീര്‍ത്തി പങ്കുവെച്ചത്.

'ഒരു ദിവസം രാത്രിയില്‍ തന്റെ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു. അത് മനസിലായ ഉടനെ താന്‍ ആളുടെ കവിളില്‍ അടിച്ചു. അതിന് ശേഷം താനും സുഹൃത്തും മുന്നോട്ട് നടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോള്‍ തന്റെ തലയില്‍ കനത്തൊരു അടിയേറ്റുവെന്ന് കീര്‍ത്തി പറയുന്നു.

അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ തിരിഞ്ഞ് നോക്കിയപ്പോഴാണ് നേരത്തെ അടി കൊടുത്ത മദ്യപന്‍ തന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടുകയാണെന്ന് മനസിലായത്. ഉടന്‍ തന്നെ സുഹൃത്തിനോടൊപ്പം അയാളെ ഓടിച്ചിട്ട് പിടിച്ചു. എന്നിട്ട് അടുത്തുള്ള പോലീസ് ബൂത്തില്‍ ഏല്‍പ്പിച്ചുവെന്നും അതിന് ശേഷമാണ് താന്‍ പോയതെന്നും', കീര്‍ത്തി വെളിപ്പെടുത്തുന്നു.

കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് സൈറണ്‍. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

keerthy-suresh

ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ഥി, അശ്വിന്‍ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകന്‍ പെരുമാള്‍, കുമാര്‍ നടരാജന്‍, വിനോദ് കിഷന്‍, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്ജന തിവാരി എന്നിങ്ങനെ നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്.

നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലൂടെയായിരുന്നു തുടക്കം. എന്നാല്‍ തമിഴിലേക്ക് പോയതിന് ശേഷമാണ് കീര്‍ത്തി ജനപ്രിയ നടിയാവുന്നത്. അവിടുന്ന് തെലുങ്കിലെ മഹാനടി എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

ഇപ്പോള്‍ ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്ലിയാണ് കീര്‍ത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത്. ബേബി ജോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം വിജയ്യുടെ തമിഴില്‍ ഹിറ്റായ തെറിയുടെ ഹിന്ദി റീമേക്കാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X