'എനിക്കൊരു ജീവിതം തന്നതിന് നന്ദി...' കീര്‍ത്തി സുരേഷിന്റെ കത്ത് വൈറലാകുന്നു
ഇതിഹാസ നായിക സാവിത്രിയുടെ ജന്മദിനമായിരുന്നു ഇന്ന്, (ഡിസംബര്‍ 6). ഇത്തവണ മണ്‍മറഞ്ഞ നായികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഒരു പങ്ക് നടി കീര്‍ത്തി സുരേഷിനും ഉള്ളതാണ്. മഹാനടി എന്ന ചിത്രത്തിലൂടെ സാവിത്രിയ്ക്ക് പുനര്‍ജന്മം നല്‍കിയ കീര്‍ത്തിയുടെ കത്ത് വൈറലാകുന്നു.
എല്ലാ കാലത്തും എന്നും ഓര്‍ക്കപ്പെടുന്ന നായികയ്ക്കുള്ളതാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കീര്‍ത്തിയുടെ കത്ത് തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി. മഹാനടി എന്ന ചിത്രം നിങ്ങളെ സന്തുഷ്ടയാക്കിയിരിക്കും എന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഒരു പുനര്‍ജന്മം നല്‍കാന്‍ വേണ്ടി ഒരുക്കിയ ചിത്രമാണ് മഹാനടി എന്നും കീര്‍ത്തി പറഞ്ഞു.

മഹാനടി നിങ്ങളോട് നീതി പുലര്‍ത്തി എന്ന് കരുതുന്നു. ഞങ്ങളുടെ പരമാവതി ഈ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതം നിങ്ങള്‍ മാറ്റി, എനിക്കൊരു പുതു ജീവിതം തന്നു. നന്ദി- കീര്‍ത്തി സുരേഷ് എഴുതി.നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം തെലുങ്കിലും മലയാളത്തിലുമായിട്ടാണ് റിലീസ് ചെയ്തത്. കീര്‍ത്തി സുരേഷ് സാവിത്രിയായി എത്തിയ ചിത്രത്തില്‍ ജമിനി ഗണേശിനെ അവതരിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. വിജയ് ദേവര്‍ഗോട, സമാന്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
keerthy suresh mahanati telugu malayalam film malayalam movie malayalam cinema കീര്‍ത്തി സുരേഷ് തെലുങ്ക് മഹാനടി


Click it and Unblock the Notifications