മഹാനടിയോടെ കീര്‍ത്തി തെലുങ്ക് ഉപേക്ഷിച്ചിട്ടില്ല, അടുത്ത സിനിമയും റെഡി!!
വളരെ അധികം പ്രതീക്ഷയോടെയാണ് ഇതിഹാസ നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കിയൊരുക്കിയ മഹാ നടി എന്ന തെലുങ്ക് ചിത്രം കീര്‍ത്തി സുരേഷ് ചെയ്തത്. എന്നാല്‍ മഹാനടിയ്ക്ക് ശേഷം പ്രതീക്ഷിച്ച അംഗീകാരം തെലുങ്ക് സിനിമാ ലോകത്ത് നിന്ന് കീര്‍ത്തിയ്ക്ക് ലഭിച്ചില്ല.
ഇതോടെ കീര്‍ത്തി തെലുങ്ക് സിനിമയില്‍ നിന്ന് പതിയെ പിന്‍വലിയുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് തീര്‍ത്തും കിംവദന്തിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മഹാനടി എന്ന ചിത്രം കീര്‍ത്തിയ്ക്ക് കീര്‍ത്തി നേടിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കീര്‍ത്തി തന്റെ അടുത്ത തെലുങ്ക് ചിത്രവും പ്രഖ്യാപിച്ചു. നവാഗതനായ നരേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കീര്‍ത്തി അടുത്തതായി അഭിനയിക്കുന്നത്. വാര്‍ത്ത കീര്‍ത്തി സ്ഥിരീകരിച്ചു. കഥയാണ് തന്നെ ആകര്‍ഷിച്ചത് എന്ന് കീര്‍ത്തി വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ വന്‍ താരനിരയോടെ മലാളത്തിലൊരുങ്ങുന്ന മരയ്ക്കാര്‍ ; അറബിക്കടിലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത.് ഹൈദരബാദിലാണ് ഷൂട്ടിങ് നടക്കുന്നത്. ഗീതാഞ്ജലി, റിങ് മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കീര്‍ത്തി ചെയ്യുന്ന മലയാള സിനിമയാണ് മരയ്ക്കാര്‍


Click it and Unblock the Notifications











