കീര്‍ത്തിയുടെ സൗന്ദര്യത്തിന്‌റെയും ഫിറ്റ്‌നെസിന്‌റെയും പിന്നിലെ രഹസ്യം! വൈറല്‍ വീഡിയോ

By Prashant V R

മലയാളത്തില്‍ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലുമായി തിളങ്ങിയ താരമാണ് കീര്‍ത്തി സുരേഷ്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീര്‍ത്തി ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മഹാനടി എന്ന ചിത്രത്തിലൂടെയുളള ദേശീയ പുരസ്‌കാര നേട്ടമായിരുന്നു നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നത്. മഹനടിക്ക് പിന്നാലെ നായികയായും കേന്ദ്ര കഥാപാത്രമായുമൊക്കെ കീര്‍ത്തി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത പെന്‍ഗ്വിനാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

keerthy suresh

അതേസമയം കീര്‍ത്തി സുരേഷ് പങ്കുവെച്ച പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ പിന്തുടരുന്ന രീതിയെ കുറിച്ചാണ് കീര്‍ത്തിയുടെ പുതിയ ഫേസ്ബുക്ക്‌ പോസ്റ്റ് വന്നിരിക്കുന്നത്. ദിവസവും രാവിലെയുളള 150 സൂര്യനമസ്‌കാരമാണ് കീര്‍ത്തിയുടെ സൗന്ദര്യത്തിന്‌റെയും ഫിറ്റ്‌നെസിന്‌റെയും രഹസ്യം. 150ല്‍ നിന്നും ഇനി 200 ആക്കി മാറ്റണമെന്ന് നടി പറയുന്നു.

സൂര്യനമസ്‌ക്കാരം ചെയ്യുന്നതിലൂടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് നടി പറയുന്നു. സൂര്യനമസ്‌കാരത്തിന്‌റെ ഗുണങ്ങളെ കുറിച്ച് വിവരിച്ച നടി തന്റെ ഗുരുവായ താര സുദര്‍ശന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാവരോടും ഇത് പരീക്ഷിച്ച് നോക്കാനും കീര്‍ത്തി സുരേഷ് പറയുന്നു.

അതേസമയം ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് കീര്‍ത്തി സുരേഷ്. സുരേഷ് ഗോപിയുടെ പൈലറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ സിനിമകളിലും ബാലതാരമായി വേഷമിട്ടിരുന്നു. തുടര്‍ന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഗീതാഞ്ജലിക്ക് പിന്നാലെ തമിഴിലും തെലുങ്കിലുമാണ് നടിയുടെ ചിത്രങ്ങള്‍ കൂടുതലായി പുറത്തിറങ്ങിയത്.

2018ലാണ് കീര്‍ത്തിയുടെ മഹാനടി എന്ന ചിത്രം പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം വലിയ രീതിയില്‍ നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് കീര്‍ത്തി സുരേഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മരക്കാറിന് പുറമെ മിസ് ഇന്ത്യ, ഗുഡ്‌ലക്ക് സഖി, അണ്ണാത്തെ, രംഗ് ദേ തുടങ്ങിയ ചിത്രങ്ങളും നടിയുടെതായി വരാനിരിക്കുന്ന സിനിമകളാണ്.

വീഡിയോ

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X