വിവാഹവാര്‍ത്ത അറിഞ്ഞ കീര്‍ത്തി സുരേഷ് പറഞ്ഞത്? എനിക്കും അതൊരു സര്‍പ്രൈസായിരുന്നുവെന്ന് താരപുത്രി!
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. പ്രണയവും വിവാഹത്തെക്കുറിച്ചും കുഞ്ഞതിഥികളുടെ വരവുമൊക്കെ വാര്‍ത്തയായി മാറാറുമുണ്ട്. ബാലതാരത്തില്‍ നിന്നും നായികയായി മാറിയ കീര്‍ത്തി സുരേഷിന്‍രെ വിവാഹ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. പ്രമുഖ ബിസിനസുകാരനുമായി താരപുത്രിയുടെ വിവാഹം തീരുമാനിച്ചുവെന്നും, വിവാഹത്തീയതി ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്തുവിട്ടേക്കുമെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍.
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ സംഭവം വൈറലായി മാറിയത്. നായികയായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ കീര്‍ത്തിയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആരെയാണ് താരം വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. കുടുംബാംഗങ്ങളാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചതെന്നും കീര്‍ത്തി അതില്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സംഭവത്തെക്കുറിച്ച് കീര്‍ത്തിയും മാതാപിതാക്കളും പ്രതികരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസമായിരുന്നു കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചത്.

കീര്‍ത്തിയുടെ പ്രതികരണം
കീര്‍ത്തിയും വിവാഹ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. താരത്തിന്റെ പ്രതികരണം പുറത്തുവന്നതോടെ ആരാധകര്‍ സന്തോഷത്തിലാണ്. തല്‍ക്കാലം വിവാഹത്തിനുള്ള പ്ലാന്‍ ഇല്ലെന്നും പ്രചരിച്ച വാര്‍ത്തയില്‍ വാസ്തവമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

സര്‍പ്രൈസായിരുന്നു
എനിക്കും ആ വാര്‍ത്ത സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരത്തിലൊരു വാര്‍ത്ത പടര്‍ന്നതെന്ന് അറിയില്ല. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു കീര്‍ത്തി സുരേഷ് പറഞ്ഞത്. താരം തന്നെ ഇതേക്കുറിച്ച് പറഞ്ഞതോടെ ഗോസിപ്പുകളില്‍ സത്യമില്ലെന്ന് ആരാധകര്‍ക്കും ബോധ്യമായിരിക്കുകയാണ്.

ഇപ്പോള്‍ ചിന്തിക്കേണ്ടത്
കൊറോണ വൈറസിന്റെ പിടിയിലാണ് ലോകം. നിരവധി പ്രശ്‌നങ്ങളിലാണ് രാജ്യം. ആ സമയത്ത് എന്‍രെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പ് അല്ല പ്രചരിപ്പിക്കേണ്ടത്. കൊവിഡ് 19 എതിരെയുള്ള പോരാട്ടത്തില്‍ ആയിരിക്കണം ഇപ്പോഴത്തെ ശ്രദ്ധ, അല്ലാതെ ഇത്തരത്തിലുള്ള കിവംവദന്തികളിലല്ലെന്നും താരം പറയുന്നു. സാമൂഹ്യ അകലം പാലിക്കേണ്ടതിനെക്കുറിച്ചും താരം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

പുതിയ സിനിമ
ലോക് ഡൗണിന് മുന്‍പ് ഗുഡ് ലക്ക് സഖിയിലായിരുന്നു കീര്‍ത്തി അഭിനയിച്ചിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തുകയായിരുന്നു. ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നാഗേഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. രംഗ്‌ദേ, മിസ് ഇന്ത്യ, പെന്‍ഗ്വിന്‍ തുടങ്ങിയ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്.

മലയാളത്തിലേക്ക്
മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴും തെലുങ്കും കീര്‍ത്തിയെ ഏറ്റെടുക്കുകയായിരുന്നു. മഹാനടിയിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കീര്‍ത്തി സ്വന്തമാക്കിയത്. ഇതോടെ താരത്തിന്റെ സ്വീകാര്യതയും വര്‍ധിക്കുകയായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ കീര്‍ത്തി മലയാളത്തിലേക്കും തിരിച്ചെത്തുകയാണ്. ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications