കീര്‍ത്തി സുരേഷ് ഇനി ചാക്കോച്ചന് നായിക

By Aswathi

തമിഴിലും തെലുങ്കിലും മാത്രമല്ല, താരപുത്രി കീര്‍ത്തി സുരേഷിന് മലയാളത്തിലും തിരക്ക് തന്നെ. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന അടുത്ത ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷാണെന്ന് റിപ്പോര്‍ട്ടുകള്‍.

'ഓര്‍ഡിനറി' കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാന്യം നല്‍കുന്ന വാര്‍ത്ത. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം ബിജു മേനോനും മുഖ്യ കഥാാപാത്രമായി എത്തുന്നുണ്ട്. ജോണി ആന്റണി സംവിധാനം ചെയ്ത 'ഭയ്യ ഭയ്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

keerthi-chakkochan

ഓര്‍ഡിനറിടയില്‍ ഗവി എന്ന സ്ഥലത്തെ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും കണ്ടക്ടറുമായാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും എത്തിയത്. എന്നാല്‍ പുതിയ ചിത്രത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരാണ് ഇരുവരും.

ബിജു മേനോന്‍ മലപ്പുറങ്കാരനായ ഒരു മുസ്ലീമിനെയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും സംഭാഷണത്തില്‍ ഓര്‍ഡിനെറിയിലെ പോലൊരു വ്യത്യാസം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിയ്ക്കാം. നിഷാന്ത് കോയയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.

തമിഴിലും തെലുങ്കിലും തിരിക്കിലായ കീര്‍ത്തി 'ദര്‍ബോണി' എന്ന മലയാള സിനിമയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഒരു ചിത്രവും 'രജനി മുകുഗന്‍' എന്ന മറ്റൊരു ചിത്രവുമാണ് തമിഴിലിപ്പോള്‍ കീര്‍ത്തിക്കുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X