മഹാനടിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പാടുപെട്ട് കീര്‍ത്തി സുരേഷ്! വീഡിയോ വൈറല്‍! കാണൂ

By Midhun

തെലുങ്കിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ തെലുങ്കില്‍ ഏറെ നാളുകള്‍ക്കു ശേഷം പുറത്തിറങ്ങിയൊരു ക്ലാസിക്ക് ചിത്രമായിട്ടാണ് പ്രേക്ഷകര് വിലയിരുത്തിയിരുന്നത്.

ചിത്രത്തിലെ കീര്‍ത്തിയുടെയും ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ചലച്ചിത്ര ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു, ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളളവരാണ് മഹാനടിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നത്. കീര്‍ത്തി സുരേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് മഹാനടി ഉണ്ടാക്കിയിരിക്കുന്നത്.

keerthi suresh

ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ സിനിമയ്ക്കായി കീര്‍ത്തി ഡബ്ബ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. മലയാളവും തമിഴും അനായാസേന പറയുന്ന കീര്‍ത്തി തെലുങ്ക് ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടിയിരുന്നു. നിരവധി ടേക്കുകളെടുത്താണ് ചിത്രത്തിലെ സംഭാഷങ്ങള്‍ കീര്‍ത്തി മികവുറ്റതാക്കിയിരുന്നത്. ഡയലോഗ് മെച്ചപ്പെടുത്തുന്നതിനായി കീര്‍ത്തി കാണിക്കുന്ന പെടാപാടാണ് വീഡിയോയില്‍ കാണിക്കുന്നത്.

keerthi suresh

എല്ലാം ചെയ്തു കഴിഞ്ഞ് അവസാനം ഒകെ ആണോ നാഗി എന്ന് സംവിധായകനോട് ചോദിക്കുന്നുമുണ്ട് നടി. കീര്‍ത്തിയുടെ വീഡിയോ സമുഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിനും കീര്‍ത്തിക്കും പുറമെ സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തെലുങ്കിനു പുറമെ തമിഴിലും ചിത്രം നടിഗയര്‍ തിലകം എന്ന പേരില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X