കീര്‍ത്തി സുരേഷും പ്രമുഖ ബിസിനസുകാരനും വിവാഹിതരാവുന്നു? പ്രതികരണവുമായി കുടുംബം!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വൈവിധ്യമാര്‍ന്ന സിനിമകളുമായി മുന്നേരഉന്നതിനിടയിലായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രമുഖ ബിസിനസുകാരനാണ് താരപുത്രിയെ വിവാഹം ചെയ്യുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പെട്ടെന്ന് തന്നെ പുറത്തുവിട്ടേക്കുമെന്ന വിവരങ്ങളുമുണ്ടായിരുന്നു. ആരെയാണ് കീര്‍ത്തി സുരേഷ് വിവാഹം ചെയ്യുന്നതെന്നായിരുന്നു ല്ലൊവരും ചോദിച്ചത്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കീര്‍ത്തി സുരേഷിന് ശക്തമായ ആരാധകപിന്തുണ സ്വന്തമാണ്. ഭാഷാഭേദമന്യേ മികച്ച അവസരങ്ങളുമായി മുന്നേറുകയാണ് കീര്‍ത്തി ഇപ്പോള്‍. ഇതു എന്ന മായം, മഹാനടി, സര്‍ക്കാര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. അതിനിടയിലാണ് വിവാഹവാര്‍ത്ത പുറത്തുവന്നത്. പ്രചരിച്ച കാര്യങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കുടുംബം.

വ്യാജവാര്‍ത്തയാണ്

വ്യാജവാര്‍ത്തയാണ്

മേനകയുടേയും സുരേഷ് കുമാറിന്റേയും ഇളയ മകളാണ് കീര്‍ത്തി സുരേഷ്. ചേച്ചിക്ക് പിന്നാലെയായി സിനിമയിലേക്ക് എത്തുകയായിരുന്നു കീര്‍ത്തി. പിന്നണിയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് രേവതി വ്യക്തമാക്കിയിരുന്നു. കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത വ്യാജമാണെന്നാണ് കുടുംബം പറയുന്നത്. വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

അച്ഛന്റെ തീരുമാനം

അച്ഛന്റെ തീരുമാനം

അച്ഛനാണ് മകള്‍ക്കായി വരനെ കണ്ടെത്തിയതെന്നും കീര്‍ത്തിയും സമ്മതം അറിയിക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ക്ഷണനേരം കൊണ്ടായിരുന്നു വിവാഹ വാര്‍ത്ത വൈറലായി മാറിയത്. കീര്‍ത്തിയുടേയും കുടുംബത്തിന്റേയും പ്രതികരണം അറിയുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. സോഷ്യല്‍ മീഡിയയിലൂടെ വിവാഹവാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് കുടുംബാംഗങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

പുതിയ സിനിമയില്‍

പുതിയ സിനിമയില്‍

പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കീര്‍ത്തി സുരേഷ്. രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ'യിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലൂടെ തുടങ്ങി

മലയാളത്തിലൂടെ തുടങ്ങി

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തി സുരേഷ് നായികയായി അരങ്ങേറിയത്. പിന്നീട് റിംഗ് മാസ്റ്ററിലും നായികയായി അഭിനയിച്ചിരുന്നുവെങ്കിലും മലയാളത്തില്‍ നിന്നും വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതോടെയായിരുന്നു താരം അന്യഭാഷയിലേക്ക് പോയത്. തമിഴിലും തെലുങ്കിലും തിളങ്ങിയ താരപുത്രി മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കുകയായിരുന്നു.

സംവിധാനത്തില്‍

സംവിധാനത്തില്‍

അമ്മയെപ്പോലെ അഭിനേത്രിയായി തിളങ്ങാനായിരുന്നു കീര്‍ത്തി ആഗ്രഹിച്ചത്. എന്നാല്‍ ചേച്ചി രേവതിയാവട്ടെ , ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു തീരുമാനിച്ചത്. സംവിധാനത്തില്‍ ചേച്ചിക്ക് താല്‍പര്യമുണ്ടെന്നും വൈകാതെ തന്നെ അത് നടക്കുമെന്നും വ്യക്തമാക്കി കീര്‍ത്തി എത്തിയിരുന്നു. ചേച്ചിക്കൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X