»   » മഹാനടിയിലെ കീര്‍ത്തിയുടെ വസ്ത്രങ്ങള്‍ നെയ്യാനായി ചെലവഴിച്ചത് ഇത്രയും കാലം! കാണാം

മഹാനടിയിലെ കീര്‍ത്തിയുടെ വസ്ത്രങ്ങള്‍ നെയ്യാനായി ചെലവഴിച്ചത് ഇത്രയും കാലം! കാണാം

Written By:
Subscribe to Filmibeat Malayalam

ബാലതാരമായി മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെ മകളായ കീര്‍ത്തി മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നീട് ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തിലും കീര്‍ത്തി മലയാളത്തില്‍ അഭിനയിച്ചിരുന്നു. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രത്തിന്റെ വിജയമാണ് കീര്‍ത്തിക്ക് തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായത്. ശിവയ്‌ക്കൊപ്പം അഭിനയിച്ച രണ്ടാമത്തെ ചിത്രമായ റെമോയും തിയ്യേറ്ററുകളില്‍ വന്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു. തുടര്‍ന്ന് തമിഴില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കീര്‍ത്തിക്ക് അവസരം ലഭിച്ചിരുന്നു. വിജയ്‌ക്കൊപ്പം ഭൈരവ എന്ന ചിത്രത്തിലും സൂര്യയ്‌ക്കൊപ്പം താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലും കീര്‍ത്തി അഭിനയിച്ചിരുന്നു.

keerthy suresh

കീര്‍ത്തിയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിക്രമിനൊപ്പമുളള സാമി 2, വിശാലിനൊപ്പമുളള സണ്ടക്കോഴി 2, ദളപതിയുടെ പുതിയ ചിത്രം, മഹാനടി എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതില്‍ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറുമെന്ന് കരുതുന്ന ചിത്രമാണ് മഹാനടി. തെലുങ്കിലെ മുന്‍നിര നായികാ നടിയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മഹാനടി. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് കീര്‍ത്തിയുടെ നായകനായി എത്തുന്നത്. ഇവര്‍ക്കു പുറമേ സാമന്ത,വിജയ് ദേവരക്കൊണ്ട,നാഗചൈതന്യ,പ്രകാശ് രാജ്, മോഹന്‍ ബാബു, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. കീര്‍ത്തിയുടെ സാവിത്രിയായുളള രൂപമാറ്റത്തിനായി നിരവധി ഒരുക്കങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.


അഭിമാനമായി വീണ്ടും ടേക്ക് ഓഫ്: ദേശീയതല നേട്ടത്തിനു പിന്നാലെ ചിത്രത്തിന് മറ്റൊരു പുരസ്‌കാരം കൂടി


മംഗള്‍ഗിരി, കോട്ട,കൈത്തറി, ഷിഫോണ്‍ തുടങ്ങിയ എല്ലാം തരം സാരികളും ചിത്രത്തിലെ കഥാപാത്രത്തിനായി ഒരുക്കിയിരുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയ്ക്കായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചതിനെക്കുറിച്ച് കോസ്റ്റ്യൂം ഡിസൈനറായ ഇന്ദ്രാണി പട്‌നായിക്ക് മനസു തുറന്നിരുന്നു. ചിത്രത്തിന് വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെന്നും ഒന്നരവര്‍ഷം കൊണ്ട് നൂറു നെയ്ത്തുകാര്‍ ചേര്‍ന്നാണ് കീര്‍ത്തിയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ നെയ്‌തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കു ശേഷമാണ് ശരിയായ തുണിയും ഡിസൈനും തീരുമാനിച്ചത്. ടെക്‌സ്‌റ്റെല്‍ ഡിസൈനര്‍ ഗൗരംഗുമായി ആലോചിച്ച ശേഷമാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


പ്ലാവിലെങ്ങാനും തൊട്ടാല്‍ അവന്റെ കഴുത്ത് ഞാന്‍ വെട്ടും: വൈറലായി സുരാജിന്റെ ഡയലോഗ്! കാണാം


ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം

English summary
keerthy suresh's mahanati movie location memmories

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X