മഹാനടിയില്‍ നിന്നും ആര്‍ച്ചയിലേക്ക്! കീര്‍ത്തി സുരേഷിന്റെ അതിശയിപ്പിക്കുന്ന മേക്കോവര്‍
മഹാനടിയിലെ സാവിത്രിയായി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കീര്‍ത്തി സുരേഷ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തിക്ക് ലഭിച്ചത്. മഹാനടി നടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി നിരവധി വേഷപകര്‍ച്ചകളിലൂടെയാണ് ചിത്രത്തില്‍ കീര്‍ത്തിയെ എല്ലാവരും കണ്ടത്.

ഫോട്ടോ കടപ്പാട്: കീര്‍ത്തി ഫാന്‍സ് ട്വിറ്റര്‍ പേജ്
നടി മുന്‍പ് ചെയ്ത സിനിമകളില്‍ നിന്നെല്ലാം ഏറെ വേറിട്ടുനിന്ന കഥാപാത്രമായിരുന്നു സിനിമയില്‍. മഹാനടിക്ക് പിന്നാലെ വീണ്ടുമൊരു ശക്തമാര്‍ന്ന കഥാപാത്രവുമായി എത്തുകയാണ് കീര്‍ത്തി. ഇത്തവണ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ആര്‍ച്ചയെന്ന കഥാപാത്രമായി നടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം കീര്‍ത്തി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
മരക്കാറിലെ നടിയുടെ കഥാപാത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു. മഹാനടിയിലേത് പോലെ ഇത്തവണയും വേറിട്ട മേക്കോവറിലാണ് നടി എത്തുന്നത്. കേരള സാരിയിലുളള നടിയുടെ പുതിയ മേക്കോവര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മരക്കാറിലെ റോളും കീര്‍ത്തിയുടെതായി ശ്രദ്ധിക്കപ്പെടുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. മാര്‍ച്ച് അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications