കീര്‍ത്തിയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍! പഴയ ലുക്ക് മതിയെന്ന് കമന്റുകള്‍

By Midhun Raj

ദേശീയ പുരസ്‌കാര നേട്ടത്തിലുടെ തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെയുളള അവാര്‍ഡ് നേട്ടം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറിയത്. ഇതിനിടെ പുതിയ സിനിമയ്ക്കായി ശരീരഭാരം കുറച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു താരം.

keerthy suresh,

കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. കീര്‍ത്തിയുടെ പതിവ് ലുക്കില്‍ നിന്നും കുറച്ച് വ്യത്യസ്തമായ മുഖഭാവമാണ് ഇത്തവണ ചിത്രങ്ങളില്‍ കാണാനാവുക. ചിത്രങ്ങള്‍ കണ്ട് ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. നടിയുടെ ചിത്രത്തിന് താഴെയായി നിരവധി പേരാണ് ഇത്തരം കമന്റുകളുമായി എത്തിയിരിക്കുന്നത്. തെലുങ്കിലെ പുതിയ ചിത്രം മിസ് ഇന്ത്യയില്‍ മെലിഞ്ഞ ലുക്കിലാണ് കീര്‍ത്തി എത്തുന്നത്.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കും തിരിച്ചെത്തുന്നുണ്ട് താരം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തന്നെ കീര്‍ത്തിയുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X