പുതിയ ലുക്കില്‍ കീര്‍ത്തി സുരേഷ്! തരംഗമായി നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍
മികച്ച നടിക്കുളള ദേശീയ പുരസ്‌കാരത്തിന് ശേഷം സിനിമയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തില്‍ നടി സാവിത്രിയുടെ ജീവിതം മികച്ച രീതിയില്‍ അവതരിപ്പിച്ചതിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. മഹാനടിക്ക് പിന്നാലെ ദളപതി വിജയ്‌ക്കൊപ്പമുളള സര്‍ക്കാര്‍ എന്ന ചിത്രവും നടിയുടെതായി വലിയ വിജയമായി മാറിയിരുന്നു. നിലവില്‍ തമിഴ്, തെലുങ്ക്, മലയാളം,ഹിന്ദി ഭാഷകളിലായി കെെനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ബോളിവുഡില്‍ അജയ് ദേവ്ഗണിനൊപ്പമുളള മൈതാന്‍ എന്ന ചിത്രത്തിലൂടെയാണ് നടി എത്തുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ കീര്‍ത്തി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. പുതിയ ലുക്കിലാണ് ചിത്രത്തില്‍ കീര്‍ത്തിയുളളത്.
അടുത്ത സുഹൃത്ത് ജാന്‍വി കപൂര്‍ അടക്കമുളളവര്‍ കമന്റും ലൈക്കുകളുമായി കീര്‍ത്തിയുടെ പോസ്റ്റിന് താഴെയായി എത്തിയിരുന്നു. അതേസമയം മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് നടിയുടെതായി വരാനിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന്യമുളള വേഷത്തിലാണ് കീര്‍ത്തി സുരേഷും എത്തുന്നത്.


Click it and Unblock the Notifications