'മിസ് ഇന്ത്യ'യായി കീര്‍ത്തി സുരേഷ്! താരപുത്രിയുടെ ഏറ്റവും പുതിയ സിനിമയുടെ പേര് പുറത്ത്
തെന്നിന്ത്യന്‍ സിനിമാലോകത്തിന് മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ് താരപുത്രി കീര്‍ത്തി സുരേഷ്. ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം തേടി എത്തിയത് കീര്‍ത്തിയെ ആയിരുന്നു. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിലെ പ്രകടനമായിരുന്നു കീര്‍ത്തിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ഇപ്പോഴിതാ കീര്‍ത്തി സുരേഷ് നായികയാവുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മിസ് ഇന്ത്യ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും ടൈറ്റില്‍ ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. ജഗപതി ബാബു, നവീന്‍ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്‌റ, സുമന്ത്, പൂജിത പൊന്നാട എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
തെലുങ്ക് ചിത്രത്തില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തിയിപ്പോള്‍. അജയ് ദേവ്ഗണ്‍ നായകനായിട്ടെത്തുന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലഘട്ടം ആസ്പമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. മൈദാന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.


Click it and Unblock the Notifications