കീര്‍ത്തി സുരേഷിന്റെ ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്റെ ട്രെയിലര്‍! റിലീസ് ആമസോണില്‍
കീര്‍ത്തി സുരേഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് പെന്‍ഗ്വിന്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, ധനുഷ്, നാനി തുടങ്ങിയവര്‍ ചേര്‍ന്നാണ് തങ്ങളുടെ പേജുകളിലൂടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഈശ്വര്‍ കാര്‍ത്തിക്കാണ്.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി അണിയിച്ചൊരുക്കിയ ചിത്രം ജൂണ്‍ 19-നാണ് ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. മഹാനടിക്ക് പിന്നാലെ കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് പെന്‍ഗ്വിന്‍. ത്രില്ലര്‍ ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലാണ് നടി എത്തുന്നത്.
തന്റെ ഭൂതകാലത്തിലെ ഒരു നിഗൂഢത പുറത്തു കൊണ്ടുവരാനും തന്റെ പ്രിയപെട്ടവരെ രക്ഷിക്കാനുമുള്ള അപകടകരവും സാഹസികവുമായ നായികയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജൂണ്‍ 19 മുതല്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റു 200 രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്തതുമായ പെന്‍ഗ്വിന്‍ കാണാനാകും.
സന്തോഷ് നാരായണനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. കാര്‍ത്തിക്ക് പളനി ഛായാഗ്രഹണവും അനില്‍ ക്രിഷ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കീര്‍ത്തി സുരേഷിന് പുറമെ ആദിദേവ്, ലിങ്ക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സംവിധാനത്തിന് പുറെ സിനിമയുടെ തിരക്കഥയും ഈശ്വര്‍ കാര്‍ത്തിക്കിന്റേതാണ്. തന്‌റെ ആദ്യ സംവിധാന സംരംഭവുമായിട്ടാണ് ഈശ്വര്‍ കാര്‍ത്തിക്ക് എത്തുന്നത്.
കഥാസാരം
സന്തോഷകരമായ ജീവിതം നയിച്ചു വരുന്ന റിഥം തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കയാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ അജ്ഞാതനായ ഒരാള്‍ തന്റെ കാണാതായ കുഞ്ഞിനെ ഉപദ്രവിക്കുന്നതായുള്ള പേടി സ്വപ്നങ്ങള്‍ അവരെ വേട്ടയാടുന്നു. അങ്ങനെ തന്റെ പരിശീലനം സിദ്ധിച്ച മിടുക്കന്‍ നായയോടൊപ്പം അവള്‍ അപകടകരമായ യാത്ര ആരംഭിക്കുകയാണ്. പേടി സ്വപ്നങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍ അവള്‍ക്കറിയണം, ഒപ്പം തനിക്ക് പ്രിയപെട്ടവരെ രക്ഷിക്കുകയും വേണം.


Click it and Unblock the Notifications