പുതിയ മേക്ക് ഓവറില്‍ ഞെട്ടിച്ച് കീര്‍ത്തി സുരേഷ്! ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍! കാണൂ
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മഹാനടിയുടെ വിജയം കീര്‍ത്തിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയത്. ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.
മഹാനടിക്കു ശേഷം താരമൂല്യം ഉയര്‍ന്ന നടി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സെലക്ടീവായി മാറിയിരുന്നു. വിജയ് നായകനാവുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തില്‍
കീര്‍ത്തിയാണ് നായികാ വേഷത്തില്‍ എത്തുന്നത്. എ.ആര്‍ മുരുകദോസ് സംവിധാനം ചിത്രത്തില്‍ മികച്ചൊരു കഥാപാത്രമായാണ് കീര്‍ത്തി എത്തുന്നത്.

വിജയ് ചിത്രത്തിനു പുറമെ വിക്രമിനൊപ്പമുളള സാമി 2,വിശാലിനൊപ്പമുളള സണ്ടക്കോഴി 2 തുടങ്ങിയ സിനിമകളും കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. തമിഴിനു പുറമെ തെലുങ്കിലും കീര്‍ത്തിയെ തേടി സൂപ്പര്‍ താര ചിത്രങ്ങള്‍ എത്തുന്നുണ്ട്. എസ്എസ് രാജമൗലിയൊരുക്കുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തിയാവും നായികാ വേഷത്തില്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജൂനിയര്‍ എന്‍ടിആറും,രാംചരണ്‍ തേജയും നായകന്‍മാരായി എത്തുന്ന ചിത്രത്തിലാണ് കീര്‍ത്തി നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ കീര്‍ത്തി നടത്തിയൊരു ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിവോ ലാമോര്‍ എന്ന ലൈഫ്‌സ്റ്റൈല്‍ മാഗസിനു വേണ്ടിയായിരുന്നു കീര്‍ത്തി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. ഫോട്ടോഷൂട്ട് വീഡിയോയില്‍ പുതിയ മേക്ക് ഓവറിലാണ് കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയ ക്യൂട്ട്‌നെസ് മാറി സ്‌റ്റൈലിഷ് ലുക്കിലാണ് വീഡിയോയില്‍ കീര്‍ത്തി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications