»   » 'സാവിത്രി'യാവാന്‍ തയ്യാറെടുത്ത് കീര്‍ത്തി സുരേഷ്, ശരീരഭാരം കുറയ്ക്കുന്നു !!

'സാവിത്രി'യാവാന്‍ തയ്യാറെടുത്ത് കീര്‍ത്തി സുരേഷ്, ശരീരഭാരം കുറയ്ക്കുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദേശീയ അവാര്‍ഡ് ജേതാവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരവുമായ സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിനൊപ്പം മലയാളികളുടെ സ്വന്തം താരം ദുല്‍ഖര്‍ സല്‍മാനും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

  സാവിത്രിയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി ഇപ്പോള്‍. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കീര്‍ത്തി ഇപ്പോള്‍. സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സാവിത്രിയുടെ ബാല്യകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് താരത്തിനോട്് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.

  സാവിത്രിയാവാന്‍ ശരീരഭാരം കുറച്ച് കീര്‍ത്തി സുരേഷ്

  സാവിത്രിയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. സാവിത്രിയുടെ ബാല്യകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് താരം ശരീരഭാരം കുറയ്ക്കുന്നത്. വളരെ മെലിഞ്ഞതായി തോന്നുമെങ്കിലും സാവിത്രിയായെത്തുന്ന കീര്‍ത്തിയെ കാണാന്‍ പ്രത്യേക ഭംഗിയുണ്ടെന്ന അഭിപ്രായത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

  കീര്‍ത്തി സുരേഷിനോടൊപ്പം ദുല്‍ഖര്‍ സല്‍മാനും

  മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജമിനി ഗണേശനായി വേഷമിടുന്നത് യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറിന്റെ അന്യാഭാഷാ പ്രവേശനത്തെക്കുറിച്ച് മുന്‍പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

  അന്യഭാഷയില്‍ സജീവമായി കീര്‍ത്തി സുരേഷ്

  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് ദിലീപ് ചിത്രമായ റിംഗ് മാസ്റ്ററിലും കീര്‍ത്തി വേഷമിട്ടു. പിന്നീട് അന്യഭാഷയിലേക്ക് പ്രവേശിച്ച താരത്തിനെ തേടി നിരവധി ഓഫറുകളാണ് എത്തിയത്. വിജയ്, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ക്കു പുറമേ സൂര്യ, വിക്രം എന്നിവരുടെ ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.

  തെലുങ്ക് സിനിമയിലേക്ക് പ്രവേശിക്കുന്നു

  സിനിമാ കുടുംബത്തിലെ ഇളം തലമുറക്കാരിയെ വളരെ പെട്ടെന്നാണ് സിനിമാലോകം സ്വീകരിച്ചത്. തുടക്കക്കാരിയെന്ന നിലയില്‍ വന്‍സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മറ്റു താരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന നേട്ടത്തിലേക്ക് താരം എത്തിയത് വളരെ പെട്ടെന്നാണ്.

  പ്രധാന കഥാപാത്രമായി സാമന്തയും എത്തുന്നു

  മഹാനദിയില്‍ മുഖ്യ കഥാപാത്രമായ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് സാമന്തയെ ആയിരുന്നു. എന്നാല്‍ താരം ഈ ഓഫര്‍ സ്വീകരിച്ചില്ല പകരം പ്രധാനപ്പെട്ട വേഷം ചെയ്യാമെന്ന് സമ്മതിച്ചു. നിത്യാ മേനോനെയും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സമീപിച്ചിരുന്നു.

  English summary
  Actress Keerthy Suresh, who plays legendary actress Savitri in upcoming multilingual biopic 'Mahanati', will have to gain weight to shoot some important portions of the film which went on the floors last week. Keerthy has already started shooting. She is currently shooting the portion where Savitri was a youngster. She is required to gain weight to play Savitri in her prime when she had serious weight issues but was still loved by audiences," said a source from the film's unit.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more