»   » നിത്യയും സാമന്തയും ഏറ്റെടുത്തില്ല, നറുക്കു വീണത് കീര്‍ത്തി സുരേഷിന്

നിത്യയും സാമന്തയും ഏറ്റെടുത്തില്ല, നറുക്കു വീണത് കീര്‍ത്തി സുരേഷിന്

Posted By: Nihara
Subscribe to Filmibeat Malayalam

കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലിയിലൂടെ നായികയായി തുടക്കെ കുറിച്ച താരം റിംഗ് മാസ്റ്ററിന് ശേഷം തമിഴ് സിനിമയിലേക്ക് പ്രവേശിച്ചു. തമിഴിലും വിജയക്കൊടി പാറിച്ച താരമിപ്പോള്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. വിജയ് യുടെ കൂടെ അഭിനയിച്ച ഭൈരവയാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് അഭിനേത്രി സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയായ മഹാനദിയില്‍ കീര്‍ത്തിയാണ് നായിക.

സാവിത്രിയായി കീര്‍ത്തി വെള്ളിത്തിരയില്‍

മഹാനദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാവിത്രിയുടെ റോള്‍ അഭിനയിക്കുന്നത് കീര്‍ത്തിയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസത്തിലായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് തിരക്കഥാകൃത്തായ സായ് മാധവ് അറിയിച്ചു. സിനിമാ താരമായ സാവിത്രിയുടെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക്

മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല അന്യ ഭാഷാ സിനിമാ പ്രേമികളുടെയും ഇഷ്ട താരമായി വളര്‍ന്നിരിക്കുകയാണ് കീര്‍ത്തി സുരേഷ്. 1973 ല്‍ യാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചുഴിയില്‍ സാവിത്രി അഭിനയിച്ചിരുന്നു.

പ്രമുഖ താരങ്ങള്‍ സ്വീകരിച്ചില്ല

മഹാനദിയില്‍ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രെ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് സാമന്തയെ സമീപിച്ചു. എന്നാല്‍ സാവിത്രിയെ അവതരിപ്പിക്കാന്‍ സാമന്തയും തയ്യാറായില്ല. പിന്നീടാണ് കീര്‍ത്തി സുരേഷിന് നറുക്കുവീണത്.

നിരവധി ചിത്രങ്ങളുമായി കീര്‍ത്തി

വിശാലിന്റെ സണ്ടക്കോഴി2, സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, പവന്‍ കല്ല്യാണിന്റെ പുതിയ ചിത്രം തുടങ്ങി കീര്‍ത്തി സുരേഷിന്റെതായി പുറത്തിറങ്ങാന്‍ ഇനിയും ഏറെ ചിത്രങ്ങളുണ്ട്.

English summary
Keerthy Suresh seems to be bagging top projects in the Telugu industry as well. In the upcoming Tollywood film Mahanati, which is to be directed by Nag Ashwin and scripted by Sai Madhav, Keerthy plays the role of the legendary South Indian actress and National Award winner Savitri.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam