സൂപ്പര്‍ സ്റ്റാറിന്റെ നായികയായി കീര്‍ത്തി സുരേഷ്, 68 കാരന്റെ നായികയായി 26 കാരിയോ?
മലയാളം, തെലുങ്ക് സിനിമകളെ അപേക്ഷിച്ച് കീര്‍ത്തി സുരേഷിന് ഏറ്റവും അധികം കീര്‍ത്തി ലഭിച്ചത് തമിഴകത്താണ്. തമിഴില്‍ കീര്‍ത്തി ചെയ്തതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴിലെ ഒട്ടുമിക്ക എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു.
തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തി സുരേഷ് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പമാണ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ കീര്‍ത്തിയാണത്രെ നായിക. തിരക്കഥ കീര്‍ത്തിയ്ക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നും കേട്ട ഉടനെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമ കരാറ് ചെയ്തു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. 26 വയസ്സുള്ള കീര്‍ത്തി 68 കാരനൊപ്പം ജോഡി ചേര്‍ന്നഭിനയിക്കുന്നത് പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമുള്ള കാര്യമാണ്. കേട്ടത് സത്യമാണെങ്കില്‍ ഇതുമൊരു ചരിത്രമായിരിക്കും. 1981 ല്‍ പുറത്തിറങ്ങിയ നെട്രി കണ്ണ് എന്ന ചിത്രത്തില്‍ രജനികാന്തും കീര്‍ത്തിയുടെ അമ്മ മേനകയും ഒരുമിച്ചഭിനയിച്ചിരുന്നു.


Click it and Unblock the Notifications











