വിജയരാഘവന്റെ മകന് നായിക മേനകയുടെ മകള്‍
ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ അനുജനുമായ ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയും 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നതാണ് മക്കള്‍ യുഗം എന്ന് വിശേഷിപ്പിക്കുന്ന മലയാള സിനിമയില്‍ നിന്ന് ഒടുവില്‍ കേട്ട വാര്‍ത്ത. ഇവര്‍ക്കു പിന്നാലെ ഇതാ മറ്റൊരു ടീം.
നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവന്‍ വെള്ളിത്തിരയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്ന നടി മേനക സുരേഷിന്റെ മകന്‍ കീര്‍ത്തി സുരേഷ്. നാവാഗതനായ ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്യുന്ന 'ദര്‍ബോണി' എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയും ദേവദേവനും ജോഡിചേരുന്നത്. കാസര്‍കോടുള്ള ഒരു സ്ഥലത്തിന്റെ പേരാണ് ദര്‍ബോണി. കഥാസന്ദര്‍ഭം ഇവിടെയായതിനാലാണ് ചിത്രത്തിന് ഈ പേര് നല്‍കിയത്.

വിജയരാഘവും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട് എന്നതാണ് ഏറെ കൗതുകം. ചിത്രത്തില്‍ വിജയരാഘവന്റെ അയല്‍ക്കാരനായിട്ടാണ് ദേവദേവന്‍ എത്തുന്നത്. ചെമ്പന്‍ വിനോദാണ് വിജയരാഘവന്റെ മകനായി ചിത്രത്തില്‍ അഭിനയിക്കുന്നത്. തൊണ്ണൂറു വയസ്സുകാരനായാണ് വിജയരാഘവന്‍ ദര്‍ബോണില്‍ എത്തുന്നത്.
ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത 'പവനായി അങ്ങനെ ശവമായി' എന്ന ചിത്രത്തിലൂടെയാണ് ദേവദേവന്‍ അഭിനയരംഗത്തെത്തിയത്. ഇത് ദേവന്റെ രണ്ടാമത്തെ ചിത്രമാണ്. ഗീതാഞ്ജലിയിലൂടെ തുടക്കം കുറിച്ച കീര്‍ത്തി റിങ്മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായും അഭിനയിച്ചു. കുബേരന്‍ എന്ന ചിത്രത്തില്‍ ബാലതാരമായും അഭിനയച്ചിട്ടുള്ള കീര്‍ത്തി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്.


Click it and Unblock the Notifications











