»   » പ്രശ്‌നങ്ങള്‍ തീര്‍ത്ത് പഴയ ആളായി തിരിച്ച് വരണം, ദിലീപിന്റെ അറസ്റ്റ് തിരിച്ചടിയായ മറ്റൊരു കുടുംബം!!

പ്രശ്‌നങ്ങള്‍ തീര്‍ത്ത് പഴയ ആളായി തിരിച്ച് വരണം, ദിലീപിന്റെ അറസ്റ്റ് തിരിച്ചടിയായ മറ്റൊരു കുടുംബം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. വളരെ ആഴത്തില്‍ വേദനിപ്പിച്ചിട്ടുണ്ട്. അറസ്റ്റിന് ശേഷം നിരപരാധിയായി തിരിച്ചെത്തുന്ന ദിലീപിനെ കാത്തിരിക്കുന്ന മറ്റൊരു കുടുംബമുണ്ട്.

Also Read: ദിലീപിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നു, ബാധപൂര്‍വമായ ശ്രമത്തിന് പിന്നില്‍ ഞെട്ടലോടെ ആരാധകര്‍!!

കോട്ടയത്തെ കറുകചാല്‍ നെടുങ്കുന്നത്തെ സിനിയയുടെകുടുംബമാണ് ദിലീപിന്റെ വരവിനായി കാത്തിരിക്കുന്നത്. ശുഭദിനം നോക്കി കര്‍ക്കിടക മാസത്തിന് മുമ്പ് പുതിയ വീടിന്റെ കേറിതാമസം നടത്തണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ അറസ്റ്റ് തിരിച്ചടിയായി.

അറസ്റ്റ്-തീരുമാനം മാറ്റി

പുതിയ വീടിന്റെ കേറിതാമസം ചിങ്ങത്തില്‍ വയ്ക്കണമെന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും ദിലീപിന്റെ അറസ്റ്റ് കുടുംബത്തിന് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.

ദിലീപ് മുന്‍കൈ എടുത്തത്

ദിലീപ് മുന്‍കൈ എടുത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനമാണ് ഇതോടെ വൈകുന്നത്. ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം.

കാരുണ്യ പ്രവര്‍ത്തനം

സിനിയയുടെ ഭര്‍ത്താവ് ഷാബിദാസ് ഹൃദയാഘാദത്തെ തുടര്‍ന്നാണ് അടുത്തിടെ മരിച്ചത്. കയറി കിടക്കാന്‍ ഒരു വീട് പോലും ഇല്ലാത്ത സിനിയയെയും മകള്‍ അനുഗ്രഹയ്ക്കും ദിലീപിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റും നാട്ടുകാരും ചേര്‍ന്നാണ് വീട് നിര്‍മിച്ച് കൊടുത്തത്.

ദിലീപുമുണ്ടായിരുന്നു

കുടുംബം ദുരിതാവസ്ഥയിലായത് അറിഞ്ഞ് ദിലീപ് തന്റെ ട്രസ്റ്റിന്റെ കീഴിലുള്ള സുരക്ഷിതഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

അഞ്ചു ലക്ഷം രൂപ

ദിലീപിന്റെ നേതൃത്തത്തിലുള്ള ജിപി ചാരിറ്റബിള്‍ ട്രസ്റ്റ് അഞ്ചു ലക്ഷം രൂപയാണ് വീട് പണിയാനായി നല്‍കിയത്. കേരള ആക്ഷന്‍ ഫോഴ്‌സും വീട് പണിയാന്‍ സഹായവുമായി എത്തിയിരുന്നു. കൂടാതെ ചങ്ങനാശ്ശേരി പഞ്ചായത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ലഭിച്ചു.

സ്ഥലം വാങ്ങി

നാട്ടില്‍ നിന്ന് പിരിച്ച് കിട്ടിയ അഞ്ചു ലക്ഷം രൂപയ്്ക്ക് സ്ഥലം വാങ്ങുകയായിരുന്നു. പിന്നീടാണ് വീടിന്റെ പണികള്‍ തുടങ്ങുന്നത്. എന്നാലിപ്പോള്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ വീടിന്റെ താക്കോല്‍ ദാനം വൈകി.

സേവനങ്ങള്‍-പ്രചരണങ്ങള്‍

ദിലീപിന്റെ കാരുണ്യപ്രവര്‍ത്തികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. നടിയെ ആക്രമിച്ച് അറസ്റ്റിലായ ദിലീപിനോട് അനുകൂലമായ വികാരം സൃഷ്ടിക്കാനാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ സൈറ്റുകള്‍

ഒറ്റ രാത്രികൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്ന ഒട്ടേറെ സൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ദിലീപിനോട് അനുകൂല വികാരം സൃഷ്ടക്കാനായാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നാണ് സൂചന.

ഏജന്‍സികള്‍

ദിലീപിനെ സപ്പോര്‍ട്ട് ചെയ്ത് പ്രചരണം നടത്തുന്നവര്‍ക്ക് പണവും നല്‍കുന്നുണ്ട്. ഏജന്‍സി ഉപയോഗിച്ചാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു.

English summary
Kerala actress abduction case: How Dileep's arrest has affected a family

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam