twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിയോണ്ട് ബോര്‍ഡേഴ്‌സ് നിരാശപ്പെടുത്തുന്നു, മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍

    By Rohini
    |

    മേജര്‍ രവി - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. 1971 ല്‍ നടന്ന ഇന്ത്യ - പാക്ക് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ഒരു കീര്‍ത്തി ചക്രയ്ക്ക് സമനാനമായിരിയ്ക്കും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.

    1971 ബിയോണ്ട് ബോര്‍ഡേഴ്‌സിനു ശേഷം വീണ്ടും മോഹന്‍ലാല്‍ ചിത്രവുമായി മേജര്‍ രവി

    ചിത്രത്തിന് വേണ്ടി പല സാഹസങ്ങളും ലാല്‍ കാണിച്ചത് ചിത്രീകരണ സമയത്ത് വാര്‍ത്തയായിരുന്നു. എന്നാല്‍ ആ കേട്ടതിനെയൊക്കെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് മൂന്ന് ദിവസത്തെ പ്രദര്‍ശഷനത്തിന് ശേഷം വന്നുകൊണ്ടിരിയ്ക്കുന്നത്.

    മൂന്ന് ദിവസത്തെ കലക്ഷന്‍

    മൂന്ന് ദിവസത്തെ കലക്ഷന്‍

    മൂന്ന് ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ബിയോണ്ട് ബോര്‍ഡേഴ്‌സ് നേടിയ ആകെ കലക്ഷന്‍ 4.5 കോടി രൂപയാണ്. എന്നാല്‍ ഇപ്പോഴും മോഹന്‍ലാല്‍, മേജര്‍ രവി ഫാന്‍സില്‍ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിയ്ക്കുന്നുണ്ട് എന്നത് ശ്രദ്ധേയം.

    ഈ തിരിച്ചടിയ്ക്ക് കാരണം

    ഈ തിരിച്ചടിയ്ക്ക് കാരണം

    കാര്യമായ പ്രമോഷന്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് ലഭിച്ചില്ല എന്നത് ഈ തിരിച്ചടിയ്ക്ക് കാരണമാണ്. ലാല്‍ - മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന മുന്‍ ചിത്രങ്ങളുടെ പരാജയവും 1971 നെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

    വലിയ പ്രതീക്ഷയോടെ വന്നു

    വലിയ പ്രതീക്ഷയോടെ വന്നു

    1971 ല്‍ നടന്ന ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം, തെന്നിന്ത്യന്‍ താരങ്ങളായ അല്ലു സിരിഷും, അരുണോദയ് സിങ്ങും കേന്ദ്ര കഥാപാത്രങ്ങള്‍, മോഹന്‍ലാലിന്റെ സാഹസങ്ങള്‍.. തുടങ്ങി ചിത്രത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു പ്രേക്ഷകര്‍ക്ക്. മോഹന്‍ലാലിന്റെ ഇരട്ട വേഷവും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരുന്നു.

    താരതമ്യം ചെയ്യുമ്പോള്‍

    താരതമ്യം ചെയ്യുമ്പോള്‍

    സമീപകാലത്ത് ഇറങ്ങിയ ലാല്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് കലക്ഷന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പുലിമുരുകന് ശേഷം തിയേറ്ററിലെത്തിയ ഒപ്പം, ജനത ഗരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയവയെല്ലാം മികച്ച കലക്ഷന്‍ നേടിയ ചിത്രങ്ങളാണ്.

    മമ്മൂട്ടി തകര്‍ക്കുന്നു

    മമ്മൂട്ടി തകര്‍ക്കുന്നു

    അതേ സമയം ബോക്‌സോഫീസില്‍ മമ്മൂട്ടി യുഗം ആരംഭിച്ചിരിയ്ക്കുകയാണ്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകള്‍ ഒന്നൊന്നായി തകര്‍ത്തെറിയുകയാണ്. ഇന്നലെ (ഏപ്രില്‍ 12) റിലീസ് ചെയ്ത പുത്തന്‍ പണത്തിനും മികച്ച പ്രതികരണവും കലക്ഷനും ലഭിയ്ക്കുന്നു.

    English summary
    Kerala Box Office : 1971 Beyond Borders Collection Report 3 days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X