ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!

സമീപകാലത്ത് തിയറ്ററിലെത്തിയ ജയറാം ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നവയായിരുന്നു. സത്യയുടെ വന്‍പരാജയം അച്ചായന്‍സിനേയും ബാധിച്ചു.

By Karthi

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ പാതിയും പ്രേക്ഷകരെ ഒരു തരത്തിലും നിരാശനാക്കാത്ത നടനായിരുന്നു ജയറാം. കുടുംബസമേതം ജയറാം ചിത്രങ്ങള്‍ക്ക് ടിക്കറ്റെടുക്കാമായിരുന്നു. നാടന്‍ കഥാപാത്രങ്ങളെ വളരെ റിയലിസ്റ്റിക്കായി തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അക്കാലത്തെ ജയറാം ചിത്രങ്ങള്‍ ഇന്നും മുഷിപ്പില്ലാതെ കണ്ടിരിക്കാം.

ദൈവസഹായത്തില്‍ തുടങ്ങിയ സ്വാമി... 15-ാം വയസ്സില്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു, അമ്മയേയും? ഞെട്ടിക്കും

എന്നാല്‍ ഇന്നത്ത ജയറാം ചിത്രങ്ങളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ജയറാമിനെ കണ്ട് തിയറ്ററിലേക്ക് ആളെത്തുന്ന കാലം ഏതാണ്ട് പൂര്‍ണമായും അവസാനിച്ച് കഴിഞ്ഞു. സമീപകാലത്ത് റിലീസ് ചെയ്ത ജയറാം ചിത്രങ്ങള്‍ നല്‍കുന്ന സൂചനയും അതാണ്. ഒടുവില്‍ റിലീസ് ചെയ്ത അച്ചായന്‍സിന്റെ ആദ്യ ദിന കളക്ഷന്‍ അതിന് അടിവരയിടുന്നു.

പ്രതീക്ഷ കാത്തില്ല

ഏറെ പ്രതീക്ഷയോടെയാണ് കണ്ണന്‍ താമരക്കുളം ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി ഒരുക്കിയ അച്ചായന്‍സുമായി എത്തിയത്. വന്‍ പബ്ലിസിറ്റി ചിത്രത്തിന് നല്‍കിയിരുന്നു. ജയറാമാനിക്കൂടാതെ പ്രകാശ് രാജ് അടക്കമുള്ള താരനിരയും ഉണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിച്ച തുടക്കം ചിത്രത്തിന് ലഭിച്ചില്ല.

ആദ്യ ദിനം നേടിയത്

നൂറിലധികം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ജയറാം ചിത്രം ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 68 ലക്ഷം രൂപയാണ്. തന്റെ കഴിഞ്ഞ ചിത്രം പോലെ തന്നെ ഏറെ പബ്ലിസ്റ്റി നല്‍കിയാണ് കണ്ണന്‍ താമരക്കുളം അച്ചായന്‍സ് തിയറ്ററിലെത്തിച്ചത്.

സത്യ തകര്‍ത്ത പ്രതീക്ഷകള്‍

ജയറാം ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഒരു കാലം ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ജയറാമിനേക്കുറിച്ചുള്ള അവസാന പ്രതീക്ഷയും തകര്‍ത്തത് വിഷു റിലീസായി തിയറ്ററിലെത്തിയ സത്യയായിരുന്നു.

സത്യയേക്കാള്‍ ഭേദം

സംവിധായകന്‍ ദീപന്റെ അവാസാന ചിത്രം എന്ന ലേബലിലെത്തിയിട്ടും ചിത്രത്തെ പ്രേക്ഷകര്‍ വേണ്ട വിധം സ്വീകരിച്ചില്ല. സത്യ ആദ്യ ദിനം നേടിയത് 28 ലക്ഷം രൂപയായിരുന്നു. തിയറ്ററില്‍ നാല് ദിവസം പിന്നിട്ടപ്പോഴും ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 87 ലക്ഷമായിരുന്നു നാല് ദിവസത്തെ കളക്ഷന്‍.

ആടുപുലിയാട്ടത്തിന്റെ പ്രതീക്ഷകള്‍

ആടുപുലിയാട്ടം എന്ന ചിത്രം ജയറാമിന് തരക്കേടില്ലാത്ത ഒരു വിജയം സമ്മാനിച്ച ചിത്രമായിരുന്നു. അതേ പ്രതീക്ഷകള്‍ തന്നെയാണ് പ്രേക്ഷകരെ തീയറ്ററിലേക്ക് എത്തിച്ചതും. സത്യ ഇത്രത്തോളം ദുരന്തമായില്ലായിരുന്നെങ്കില്‍ ജയറാമിന് അച്ചായന്‍സില്‍ നിന്ന് അല്പം കൂടെ പ്രതീക്ഷിക്കാമായിരുന്നു.

പ്രകാശ് രാജിന്റെ സാന്നിദ്ധ്യം

ചിത്രത്തേക്കുറിച്ച് പുറത്ത് വരുന്ന പ്രേക്ഷക അഭിപ്രായങ്ങളില്‍ ഏറിയ പങ്കും പ്രകാശ് രാജിന്റെ പ്രകടനത്തിനാണ്. ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തെ പ്രേക്ഷകരിലേക്ക് ആകര്‍ഷിക്കുന്നതും ഇതൊക്കെ തന്നെ.

മോശമല്ലാത്ത പ്രതികരണം

ആദ്യ ദിന കളക്ഷനില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇത് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ ഉയരും എന്നുതന്നെയാണ് പ്രതീക്ഷകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X