»   » ബാഹുബലി 2 മലയാള സിനിമകള്‍ക്ക് വെല്ലുവിളി, 10 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍

ബാഹുബലി 2 മലയാള സിനിമകള്‍ക്ക് വെല്ലുവിളി, 10 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടുന്ന ചിത്രം എന്ന പേര് ഇതിനോടകം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദ കണ്‍ക്ലൂഷന്‍ നേടിക്കഴിഞ്ഞു. ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം 1000 കോടി ക്ലബ്ബിലെത്തിയത്.

തമന്നയ്ക്ക് ബാഹുബലിയില്‍ റോള്‍ കുറയാന്‍ കാരണം, അഭിനയിച്ച മിക്ക രംഗങ്ങളുടെ കട്ട് ചെയ്തത് എന്തിന്?


ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ബാഹുബലിയ്ക്ക് കേരളത്തിലെ പ്രേക്ഷകരും മികച്ച പിന്തുണ നല്‍കുന്നു. അതിന്റെ തെളിവാണ് കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്. പത്ത് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ കലക്ഷന്‍ എത്രയാണെന്ന് നോക്കാം...


പത്ത് ദിവസം കൊണ്ട്

വെറും പത്ത് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ബാഹുബലി ദ കണ്‍കൂഷന്‍ നേടിയത് 39.20 കോടി രൂപയാണ്. മലയാളത്തിലെ എല്ലാ കലക്ഷന്‍ റെക്കോര്‍ഡുകളും ബാഹുബലി പൊളിച്ചെഴുതും എന്ന് ഇതിനോടകം തന്നെ വ്യക്തമായി. അമ്പത് കോടി ക്ലബ്ബ് ഇനി ബാഹുബലിയ്ക്ക് അധികം ദൂരെയല്ല.


ആദ്യ ദിവസത്തെ പ്രകടനം

320 തിയേറ്ററുകളിലായിട്ടാണ് ബാഹുബലി കണ്‍ക്ലൂഷന്‍ കേരളത്തില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ സൃഷ്ടിച്ചെടുത്ത ഓപ്പണിങ് ഡേ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിക്കൊണ്ടായിരുന്നു ആ വരവ്. ആദ്യ ദിവസം തന്നെ അഞ്ച് കോടിയ്ക്ക് മുകളില്‍ ചിത്രം കലക്ഷന്‍ നേടി.


മലയാള സിനിമകള്‍ക്ക് വെല്ലുവിളി

മലയാള സിനിമയ്ക്ക് ബാഹുബലി 2 വെല്ലുവിളിയാകുന്നു എന്ന പരാതിയുമുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രമാണ് ഇപ്പോള്‍ കേരളത്തില്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം. മറ്റ് പല സിനിമകള്‍ക്കും തിയേറ്റര്‍ നഷ്ടപ്പെട്ടു എന്നും, തിയേറ്റര്‍ കിട്ടാത്തത് കൊണ്ട് റിലീസ് മാറ്റിവച്ചതായും കേള്‍ക്കുന്നു.


ഇന്ത്യയ്ക്ക് പുറത്ത്

ഇന്ത്യയ്ക്ക് പുറത്ത് നിന്നും ബാഹുബലിയ്ക്ക് ഗംഭീര റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. യുഎസില്‍ ഇതിനോടകം നൂറ് കോടി ക്ലബ്ബില്‍ എത്തിക്കഴിഞ്ഞു ചിത്രം. യുഎസ്സില്‍ ഏറ്റവും വേഗം അമ്പത് കോടിയും നൂറ് കോടിയും നേടിയ ചിത്രമെന്ന പേരാണ് ഇപ്പോള്‍ ബാഹുബലി 2 ന്.English summary
Kerala Box Office : Baahubali 2 Collection Report 10 Days

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam